
കോട്ടയം: രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഒരു ഹെല്‍ത്തി സ്മൂത്തി ആയാലോ? കാരറ്റും തെങ്ങാപ്പാലും ആപ്പിളുമുണ്ടെങ്കില്‍ എളുപ്പത്തില്‍ തയ്യാറാക്കാം ഈ റെസിപ്പി.
ഈ സ്മൂത്തിയില്‍ 243 കാലോറി അടങ്ങിയിട്ടുണ്ട്. 8 ഗ്രാം ഫാറ്റും, 46 ഗ്രാം കാർബും, 4 ഗ്രാം പ്രോട്ടീനുമാണ് ഈ സ്മൂത്തിയില്‍ അടങ്ങിയിട്ടുള്ളത്.
2 വലിയ കാരറ്റ്, അരിഞ്ഞത്, 1 ഇടത്തരം പഴുത്ത ഏത്തപ്പഴം, 1 വലിയ ആപ്പിള്‍ നാലായി മുറിച്ചത്, 1 കപ്പ് തേങ്ങാപ്പാല്‍, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, 2 ടീസ്പൂണ്‍ ഇഞ്ചി അരിഞ്ഞത്, 1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, ½ കപ്പ് ഐസ് ക്യൂബുകള്‍ എന്നിവയാണ് സ്മൂത്തി തയ്യാറാക്കാൻ ആവശ്യമായ ചേരുവകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാരറ്റ്, ഏത്തപ്പഴം, ആപ്പിള്‍, തേങ്ങാപ്പാല്‍, നാരങ്ങാനീര്, ഇഞ്ചി, മഞ്ഞള്‍ പൊടി എന്നിവ ഒരു മിക്സിയില്‍ ചേർത്ത് നന്നായി അടിചെടുക്കുക. ഏകദേശം 45 സെക്കൻഡ് നേരത്തേക്ക് പഴങ്ങള്‍ സ്മൂത്തിയുടെ രൂപം ആവുന്നത് അടിക്കുക. ശേഷം ഐസ് ക്യൂബുകള്‍ ചേർത്ത് ഏകദേശം 30 സെക്കൻഡ് അടിചെടുക്കുക.