ഇവയൊക്കെ ശ്രദ്ധിച്ചാൽ ഇനി പ്രായമായാലും ആരോഗ്യമുള്ള ചർമ്മം നേടാം;ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട പഴങ്ങൾ പരിചയപ്പെടാം.

Spread the love

 

ചെറുപ്പമാണെങ്കില്‍ പോലും പലരുടെയും ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കും.ചുളിവുകള്‍, നേരിയ വരകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, ചര്‍മ്മം തൂങ്ങുക, കറുത്ത പാടുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ചര്‍മ്മത്തില്‍ കാണപ്പെടാം.പ്രായമായാൽ ഇത് സ്വാഭാവികമാണ് എന്നാൽ പ്രായമായാലും ആരോഗ്യവും യുവത്വവുമുള്ള ചർമ്മം ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി;

video
play-sharp-fill

ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും.ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അത്തരത്തില്‍ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം

ഓറഞ്ച്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊളാജൻ ഉല്‍പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും അതുപോലെ ബീറ്റാകരോട്ടിനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

തണ്ണിമത്തൻ

തണ്ണിമത്തന്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 95% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

പേരയ്ക്ക

വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പേരയ്ക്ക. ഇവ ചുളിവുകളെ തടയാനും ചര്‍മ്മത്തെ ചെറുപ്പമായിരിക്കാനും സഹായിക്കും.

പപ്പായ

വിറ്റാമിനുകളായ സി, എ, ബി എന്നിവയാല്‍ സമൃദ്ധയായ പപ്പായയില്‍ ആന്റിഓക്സിഡന്റുകളും ഉണ്ട്. അതിനാല്‍ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

അവക്കാഡോ

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ഇയും മറ്റ് വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും