
കോട്ടയം: ശരീരഭാര നിയന്ത്രണത്തിനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരുന്നതിനുമായി സാലഡ് ഒരു പ്രധാനഭാഗമാണ്.
ലഘുഭക്ഷണമായി ഇതിനെ തിരഞ്ഞെടുക്കുന്നത് കൂടുതലാണ്. എന്നാല്‍ എന്നും ഒരേ രീതിയില്‍ സാലഡ് കഴിക്കുന്നത് മടുപ്പ് തോന്നിക്കാനിടയാക്കും. അതിനാല്‍ വ്യത്യസ്ത രുചികള്‍ കൊണ്ടുവരുന്നതാണ് പരിഹാരം. ഈ റെസിപ്പി പരീക്ഷിച്ച് നോക്കൂ.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാരറ്റ് – 2 കപ്പ്
കാബേജ് – 2 കപ്പ്
സവാള – 1/2
കശുവണ്ടി – 25
വെളുത്തുള്ളി – 2
കുരുമുളകുപൊടി – 1/4 ടീസ്പൂണ്‍
വിനാഗിരി – 1 ടീസ്പൂണ്‍
ഉപ്പ് – 1/4 ടീസ്പൂണ്‍
വെള്ളം – 1/4 കപ്പ്
ഒലിവ് എണ്ണ – 1 ടീസ്പൂണ്‍
തേൻ – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചൂടുവെള്ളത്തില്‍ കശുവണ്ടി 30 മിനിറ്റ് കുതിർക്കാൻ മാറ്റി വെക്കുക. കശുവണ്ടി നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വെളുത്തുള്ളി, കുരുമുളകുപൊടി, ഉപ്പ്, വിനാഗിരി, വെള്ളം ചേർത്ത് വീണ്ടും അരച്ചെടുക്കുക. കശുവണ്ടി മയോണൈസിലേക്ക് ഒലിവ് എണ്ണയും തേനും ചേർത്ത് ഒറ്റ തവണ കൂടി അരച്ചെടുക്കുക. ഒരു ബൗളില്‍ കാബേജ്, കാരറ്റ്, സവാള എന്നിവ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ചേർക്കുക. ഗ്രേറ്റ് ചെയ്തതും നല്ലതായിരിക്കും. തയാറാക്കിയ കശുവണ്ടി മയോണൈസ് സാലഡിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇപ്പോള്‍ സാലഡ് ആസ്വദിക്കാം.
ഗുണങ്ങള്‍
1. സാലഡുകളില്‍ ധാരാളം നാരുകളും ജലാംശവും അടങ്ങിയിരിക്കുന്നു, ഇത് വിശപ്പ് കുറയ്ക്കുകയും അമിത കലോറി ഉപഭോഗം തടയുകയും ചെയ്യുന്നു.
2. അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനശേഷി മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.
3. സാലഡുകളില്‍ വിറ്റാമിൻ C, K, A എന്നിവ അടങ്ങിയിരിക്കുന്നു, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.



