തടിയും വയറും കുറക്കാം; പ്രമേഹ നിയന്ത്രണത്തിനും കിഡ്‌നി സ്റ്റോണിനും ബെസ്റ്റ്; ഇതാ കുറഞ്ഞ ചെലവില്‍ ഒരു കിടിലന്‍ രസം…

Spread the love

കോട്ടയം: മുതിര തിന്നാൽ കുതിരയുടെ ശക്തിയെന്നാണ് പഴമക്കാർ പറയുന്നത്. ഈ പറച്ചിലിൽ പതിരൊട്ടുമില്ല താനും. കുതിരയുടെ വേഗം വർധിപ്പിക്കാൻ മത്സരത്തിന് മുൻപ് കൊടുക്കുന്ന ആഹാരമാണത്രെ മുതിര.

വളരെയേറെ പോഷകങ്ങൾ നിറഞ്ഞ മുതിര ഭാവിയുടെ ഭക്ഷണങ്ങളിൽ ഒന്നായി യു.എസ് നാഷണല് അക്കാദമി ഓഫ് സയൻസസ് ചൂണ്ടിക്കാട്ടുന്നു. മാംസ്യവും ജീവകങ്ങളും ധാതുലവണങ്ങളും ചേര്ന്ന് പോഷകസമ്പന്നമായ മുതിരയാകട്ടെ പണ്ടുമുതലേ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവവുമാണ്. ഒട്ടേറെ രുചികരമാ വിഭവങ്ങൾ ഈ പയര് വിള കൊണ്ട് ഉണ്ടാക്കുകയും ചെയ്യും. മുതിരയുടെ ചില ഗുണങ്ങള് എന്തെന്ന് നോക്കാം.

പ്രമേഹം നിയന്ത്രിക്കാം
മുതിരയിലെ ഉയർന്ന അളവിലുള്ള നാരുകള് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇന്സുലിന് പ്രതിരോധം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടികുറക്കാം വയറും
ഫൈബർ(നാരുകൾ) പ്രോട്ടീന് എന്നിവയാൽ സമ്ബന്നമാണ് മുതിര. അതുകൊണ്ട് തന്നെ മുതിര കഴിക്കുമ്പോൾ വേഗത്തില് തന്നെ വയർ നിറഞ്ഞതായി അനുഭവപ്പെടുന്നു. മാത്രമല്ല കുറേയേറെ സമയം ഈ ഫീൽ നിലനില്ക്കുകയും ചെയ്യും. അതിനാൽ ഭക്ഷണം കഴിക്കുന്നത് കുറയുന്നു. ഇതിന്രെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല് രക്തത്തിലേക്ക് ഷുഗർ ആഗിരണം ചെയ്യുന്ന പ്രക്രിയയുടെ വേഗവും കുറയുന്നു. ഉയർന്ന അളവില് ഫിനോൾ അടങ്ങിയിട്ടുള്ളതിനാൽ മുതിര കഴിക്കുന്നത് അമിതവണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.

ഹൃദയത്തെ ചേർത്തുവെക്കും

പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രധാന ആന്റിഓക്സിഡന്റുകളായ പോളിഫെനോൾ, ഫ്ളേവനോയിഡുകൾ എന്നിവയാൽ സമ്പന്നമാണ് മുതിര. അതുകൊണ്ടുതന്നെ ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണംചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്സും കുറക്കാൻ മുതിര സഹായിക്കുമെന്നും പഠനങ്ങള് ചൂണ്ടിക്കാട്ടുന്നു.

വൃക്കയുടെ ആരോഗ്യത്തിനും
അറിയപ്പെടുന്ന ഒരു ഡൈയൂററ്റിക് ആണ് മുതിരയെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് മൂത്രത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല, മുതിര സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വൃക്കകളില് കല്ലുകൾ ഉണ്ടാകുന്നത് ഒഴിവാക്കാൽ സഹായിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു.

ദഹനത്തിനും കോണ്സ്റ്റിപ്പേഷനും മുതിര ഏറെ നല്ലതാണ്. കുട വയർ കളയാനും ആർത്തവ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാനും ഏറെ സഹായകരമാണ്.

മുതിര കൊണ്ട് ഒട്ടേറം വിഭവങ്ങളുണ്ടാക്കാം. അതിൽ ഏറെ ഫലപ്രദമായ
ഒന്നാണ് മുതിര രസം. ജലദോഷം പോലുള്ള അവസ്ഥകൾക്ക് ആശ്വാസം നൽകാനും ഈ രസം സഹായിക്കും. ഇരുമ്പിന്റെ അംശം കൂടുതൽ ഉള്ളതിനാൽ വിളർച്ച ഉള്ളവർക്കും ഇത് നല്ലതാണ്.

മുതിര രസം തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങൾ

മുതിര – ഒരു കപ്പ്

മല്ലി – ഒരു സ്പൂൺ

കടലപരിപ്പ് – ഒരു ടീസ്പൂണ്

കറിവേപ്പില – രണ്ട് തണ്ട്

ചുവന്ന മുളക് – 4 എണ്ണം

ജീരകം -ഒരു ടീസ്പൂൺ

കായം – ഒരു കഷണം

കുരുമുളക് – ഒരു ടീസ്പൂൺ

മഞ്ഞ ശ പൊടി – കാൽ ടീസ്പൂൺ

തക്കാളി ഒന്ന്

വെളുത്തുള്ളി – 5 അല്ലി

പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ

തയാറാക്കുന്ന വിധം

മുതിര കഴുകി വൃത്തിയാക്കി കുതിരാനായി വെള്ളത്തില് ഇട്ട് വെക്കുകയ കുതിർന്ന ശേഷം കുക്കറില് നന്നായി വേവിക്കുക. ഉടയുവോളം വേവിക്കണം. ആ ഈ സമയത്ത് പുളി വെള്ളത്തിൽ ഇട്ട് വെക്കാം. ഒപ്പം രസത്തിന്റെ പൊടിയും തയ്യാറാക്കാം. അതിനായി എടുത്തുവെച്ച കടലപ്പരിപ്പ്, ജീരകം, മല്ലി, ചുവന്ന മുളക്, കറിവേപ്പില, കുരുമുളക് നന്നായി വറുത്ത് പൊടിക്കുക. മഞ്ഞള് പൊടി, ഉപ്പ് എന്നിവ പാകത്തിന് എടുത്ത് പുളി വെള്ളവും ഒഴിച്ച്‌ തിളപ്പിക്കുക. ഒരു കുഞ്ഞു കഷ്ണം കായവും ചേര്ക്കുക. പുളി വേവായാൽ അതിലേക്ക് നന്നായി വെന്ത് ഉടഞ്ഞ മുതിര ചേർക്കുക. തക്കാളിയും വെളുത്തുള്ളിയും ചേർക്കുക. എല്ലാം നന്നായി മിക്സായ ശേഷമാണ് തയ്യാറാക്കി വെച്ച രസംപൊടി ചേർക്കേണ്ടത്. തിളച്ച മിശ്രിതത്തില് നിന്നു തന്നെ കുറച്ച്‌ വെള്ളം എടുത്ത് രസം പൊടി നന്നായി യോജിപ്പിച്ച്‌ ചേർത്ത് ഒന്ന് ചെറുതായി തിളച്ചാൽ കറിവേപ്പിലയോ മല്ലിയിലയോ ചേർത്ത് വിളമ്പാം.