ഹെല്‍ത്തി റാഗി ചെറുപയർ ദോശ തയ്യാറാക്കാം; റെസിപ്പി

Spread the love

കാത്സ്യം, അയേൺ, വിറ്റാമിൻ ഡി, വിറ്റാബിന്‍ ബി1, കാര്‍ബോഹൈട്രേറ്റ്, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയതാണ് റാഗി. പ്രോട്ടീനുകളുടെ കലവറയാണ ചെറുപയർ. അതിനാല്‍ പ്രാതലിന് കഴിക്കാന്‍ പറ്റിയ നല്ലൊരു ഹെല്‍ത്തി ഭക്ഷണമാണ് റാഗി ചെറുപയർ ദോശ.

video
play-sharp-fill

വേണ്ട ചേരുവകൾ

ചെറുപയർ – 1 കപ്പ്‌
റാഗി – 1/2 കപ്പ്‌
ജീരകം – 1 ടീസ്പൂൺ
ഉലുവ – 1 ടീസ്പൂൺ
പച്ച മുളക് – 2 എണ്ണം
ഇഞ്ചി – 1 ടേബിൾ സ്പൂൺ
വെള്ളം – 2 കപ്പ്‌
ഉപ്പ് – ആവിശ്യത്തിന്
നെയ്യ് – ആവിശ്യത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

3 മണിക്കൂർ ചെറുപയർ കുതിർത്തു വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേയ്ക്ക് കുതിർത്ത ചെറുപയർ, റാഗി പൊടി, ഇഞ്ചി, ജീരകം, പച്ചമുളക്, ആവിശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. എന്നിട്ട് ഈ മിശ്രിതം 1 മണിക്കൂറോളം ഫെർമെന്റ് ചെയ്യുവാനായി മാറ്റി വയ്ക്കുക. ശേഷം ദോശ കല്ലിൽ അല്പം നെയ്യൊഴിച്ചു ദോശ ചുട്ടെടുകാം.