സിംപിളായി ഒരു ഹെല്‍ത്തി ആൻഡ് ടേസ്റ്റി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം; പാൻകേക്കിന്റെ പുതിയ വേർഷൻ; റെസിപ്പി ഇതാ

Spread the love

കോട്ടയം: സിംപിളായി ഒരു ഹെല്‍ത്തി ആൻഡ് ടേസ്റ്റി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം. പാൻകേക്കിന്റെ പുതിയ വേർഷൻ എന്നു തന്നെ പറയാം.

എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ആദ്യം ഒരു ബൗളില്‍ രണ്ടു മുട്ട പൊട്ടിച്ച്‌ ചേർക്കാം. അതിലേക്ക് അരക്കപ്പ് പാലും മൈദയും ആവശ്യത്തിനുള്ള പഞ്ചസാരയും നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്തെടുക്കാം. വേണമെങ്കില്‍ മിക്സിയില്‍ അടിച്ചെടുക്കാം. ഡയറ്റ് നോക്കുന്നവരെങ്കില്‍ മൈദയ്ക്ക് പകരം ഓട്സ് പൊടിച്ചതും തേനും ചേർത്താല്‍ മതി. പഞ്ചസാര ഒഴിവാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാൻ വച്ച്‌ ചൂടാകുമ്പോള്‍ ഇത്തിരി ബട്ടർ തേച്ച്‌കൊടുക്കാം. അതിലേക്ക് റോബസ്റ്റ പഴം വട്ടത്തില്‍ അരിഞ്ഞത് നിരത്തി വച്ച്‌ കൊടുക്കാം. അതിനു മുകളിലേക്ക് മിക്സിയില്‍ അടിച്ചെടുത്ത ഈ ബാറ്റര്‍ ഒഴിച്ച്‌ അടച്ച്‌ വച്ച്‌ വേവിക്കാം. ആവശ്യമെങ്കില്‍ നട്സ് മുകളില്‍ വിതറി കൊടുക്കാം, ശേഷം തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കണം. ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം