എന്തു ചെയ്തിട്ടും പാലുണ്ണി പോകുന്നില്ലേ? പ്രകൃതി ദത്തമായ പാലുണ്ണി എങ്ങനെ ഒഴിവാക്കാം

Spread the love

ചർമത്തിൽ കാണപ്പെടുന്ന ചെറിയ വളർച്ചകളെയാണ് പാലുണ്ണി എന്ന് പറയുന്നത്. കഴുത്ത്, കക്ഷം, കൺപോള, കാലിന്റെ മടക്കുകൾ എന്നിവിടങ്ങളിലെ തൊലിയിൽ നിന്ന് അല്പം തൂങ്ങി നിൽക്കുന്ന രീതിയിൽ ആവും ഇവ കാണപ്പെടുക.

video
play-sharp-fill

മിക്കവാറും ഒന്നിൽ കൂടുതൽ പാലുണ്ണികൾ ഉണ്ടാവും. തൊലിയുടെ നിറത്തിലോ, കറുത്ത നിറത്തിലോ പാലുണ്ണികൾ കാണാൻ സാധിക്കും. ചെറിയ വലുപ്പത്തിൽ തുടങ്ങി മാസങ്ങൾ എടുത്ത് ഇവ പതുക്കെ വലുതാകും. മധ്യവയ്സ്കരിൽ ആണ് പാലുണ്ണികൾ കൂടുതലായി കാണുന്നത്.

ശരീര ഭാരം കൂടുതൽ ഉള്ളവരിൽ ആണ് പാലുണ്ണികൾ ധാരാളമായി കാണുന്നത്. ശരീരത്തിൽ കൂടുതൽ ഉള്ള കൊഴുപ്പ് കഴുത്ത്, കക്ഷം പോലുള്ള സ്ഥലങ്ങളിൽ തൊലിയുടെ കട്ടി കൂടുന്നതിനും തുടർന്ന് ചർമത്തിൽ നിന്ന് വളർച്ചകൾ ഉണ്ടാകുന്നതിനും കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ തരത്തിൽ ഉണ്ടാകുന്ന പാലുണ്ണികൾ പ്രമേഹം, ഹൃദ്രോഗം പോലുള്ള ജീവിത ശൈലി രോഗങ്ങൾക്കുള്ള സാധ്യതയെ കാണിക്കുന്നു.

∙തൈറോയ്ഡ് രോഗങ്ങൾ, സ്ത്രീകളിൽ ഉണ്ടാകാവുന്ന ഹോർമോൺ രോഗങ്ങൾ, ഗർഭകാലം എന്നിവയുടെ ഭാഗമായും പാലുണ്ണി ശരീത്തിൽ ഉണ്ടാകാറുണ്ട്. ചിലരിൽ ജന്മനാ പാലുണ്ണികൾ കണ്ടു വരാറുണ്ട്.

പാലുണ്ണി ആരോഗ്യത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുമോ?
∙സ്വകാര്യഭാഗങ്ങളിൽ പാലുണ്ണി വലുതാകുന്നത് അസ്വസ്ഥത ഉണ്ടാക്കാം. വലുപ്പം കൂടും തോറും മുറിവുകൾ ഉണ്ടാകുന്നതിനും അണുബാധയുണ്ടാകുന്നതിനും കാരണമാകുന്നു.

∙ പലരും പാലുണ്ണി കളയുന്നതിനായി പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. പാലുണ്ണിയിൽ തലമുടി കെട്ടിയിട്ടു ഇവയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് മുറിവുണ്ടാകാനും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

അതുപോലെ പാലുണ്ണിയുടെ മുകളിൽ ആസിഡ് ഒഴിക്കുന്നത് അണുബാധയ്ക്കും പിന്നീട് കറുത്ത പാടുകൾക്കും ഇടയാകുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി പാലുണ്ണി നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവർ ആരോഗ്യവിദഗ്ധന്റെ സഹായം തേടുന്നതാണ് നല്ലത്.

പാലുണ്ണിയും, കാക്കപ്പുള്ളി, അരിമ്പാറ എന്നിവ ഒന്നാണോ?
അല്ല. കാക്കപ്പുള്ളികൾ ചെറിയ കുത്ത്, പാടുകളായിയിട്ടോ, പരന്ന തടിപ്പുകളായിട്ടോ ആവും കാണുക.

വൈറൽ ബാധ മൂലം ഉണ്ടാവുന്ന അരിമ്പാറകൾ പാലുണ്ണികളിൽ നിന്ന് വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അത് നേരിട്ട് മനസിലാക്കാൻ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ഒരു ചർമരോഗ വിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്.

വാഴപ്പഴത്തിന്റെ തൊലിയാണ് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ മുൻപിൽ നിൽക്കുന്നത്. പഴത്തൊലി ചെറുതായി അരിഞ്ഞ് പേസ്റ്റാക്കി രാത്രി കിടക്കുന്നതിന് മുൻപ് പാലുണ്ണിയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ശേഷം രാവിലെ കഴുകിക്കളയാം.

ആവണക്കെണ്ണയും ബേക്കിംഗ് സോഡയും ചേർന്ന മിശ്രിതം പേസ്റ്റാക്കി പുരട്ടുക. ഇത് ദിവസവും മൂന്ന് നേരം ചെയ്യുക. പാലുണ്ണി പോകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

. ആരോഗ്യ കാര്യത്തിൽ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും വെളുത്തുള്ളി മുന്നിൽ തന്നെയാണ്. വെളുത്തുള്ളി കഴിക്കുന്നതും വെളുത്തുള്ളിയും പാലും ചേർത്തമിശ്രിതം പാലുണ്ണിയുള്ള സ്ഥലത്ത് പുരട്ടുന്നതും വളരെ നല്ലതാണ്.

. മുടി വളർത്തുന്നതിന് ഏറ്റവും ഉത്തമമായ ഉള്ളി നീര് പാലുണ്ണി കളയാൻ നല്ലതാണ്. ഇത് ചർമ്മത്തിന് നല്ല നിറവും നൽകുന്നു.

. പൈനാപ്പിൾ പേസ്റ്റാക്കി പാലുണ്ണിയുള്ള ഭാഗത്ത് പുരട്ടുക. രണ്ടു നേരം പൈനാപ്പിൾ ജ്യൂസ് ശരീരത്തിൽ പുരട്ടുന്നതും നിറം വർദ്ധിപ്പിക്കുന്നു.

. ടീ ട്രീ ഓയിലും ഇത്തരത്തിൽ ചർമ പ്രശ്നങ്ങള് പരിഹരിക്കുന്നു. ഇത് ചർമ്മത്തെ മറ്റു വിഷാംശങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.