കോട്ടയത്തെ ഹെൽത്തി കേരള ക്യാമ്പയിൻ നാളെ മന്ത്രി വി.എൻ. വസവൻ ഉദ്ഘാടനം ചെയ്യും;ഹെൽത്ത് ചെക്ക് അപ്പും ഹെൽത്ത് കാർഡ് വിതരണവും സൗജന്യമായി നടത്തും

Spread the love

 

കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹെൽത്തി ലൈഫ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എൻ. വസവൻ ശനിയാഴ്ച രാവിലെ 11ന് നിർവഹിക്കും.

video
play-sharp-fill

കോട്ടയം ഐ.എം.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവർ പങ്കെടുക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ഹെൽത്ത് ചെക്ക് അപ്പും ഹെൽത്ത് കാർഡ് വിതരണവും സൗജന്യമായി നടത്തും. കളക്ടറേറ്റിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തൺ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്ലാഗ് ഓഫ് ചെയ്യും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group