
കോട്ടയം: നാഷണൽ ആയുഷ്‌മിഷൻ്റെയും ഹോമിയോപ്പതി വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹെൽത്തി കേരള ക്യാമ്പയിന്റെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 2.30-ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽവച്ച് പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിക്കും.
ആരോഗ്യകരമായ ഉറക്കം, ആരോഗ്യപരിപാലനം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് ഉദേശിക്കുന്നത്.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനർവ്വ മോഹൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
ഡോ. മിനി കെ.എസ്. (ജില്ല മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി), ഡോ. ശരണ്യ ഉണ്ണിക്കൃഷ്‌ണൻ (ജില്ലാ പ്രോഗ്രാം മാനേജർ, നാഷണൽ ആയുഷ് മിഷൻ) എന്നിവരാണ് വിശിഷ്ടാതിഥികൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ജി എച്ച് എച്ച് മെഡിക്കൽ ഓഫീസർ ഡോ. അശ്വതി ബി. നായർ (BHMS, MSc CND (Clinical Nutrition and Dietetics) (NAM) ആരോഗ്യബോധവത്ക്കരണ ക്ലാസ് നയിക്കും. ശ്വേതാ മോഹൻ (International Licensed Zumba Instructor) സുംബാ ഡാൻസ് നയിക്കും.
രാവിലെ 9 മണിമുതൽ
സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പും സൗജന്യ രക്ത പരിശോധന, കാഴ്ച്ച പരിശോധന ക്യാമ്പും ഉണ്ടായിരിക്കും.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻ്റ് അരിപ്ലാക്കൽ, ആരോഗ്യവിദ്യാഭ്യാസം
ചെയർപേഴ്‌സൺ സജി സിബി, വികസനകാര്യം ചെയർപേഴ്‌സൺ ആനിയമ്മ സണ്ണി, ക്ഷേമകാര്യം ചെയർപേഴ്‌സൺ ടെസ്സി ബിജു, മെമ്പർമാരായ മണിക്കുട്ടി ഇ.എൻ, ജിസ്റ്റോയ് തോമസ്, പ്രിയാമോൾ രാജേഷ്, ബിൻസി മാർട്ടിൻ, നിഷ സാനു, ജോളിച്ചൻ ജോസഫ്, റെജി ഷാജി, മിനിമോൾ ബിജു, പ്രമോദ് എം.പി, സുജിത് പി.സി, റ്റി ജി തോമസ് എന്നിവർ ആശംസകൾ അറിയിക്കും



