
കുട്ടികൾക്കടക്കം മിക്കവർക്കും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് ഷവർമ. വീട്ടിൽ തയാറാക്കുന്ന ഷവർമയുടെ രുചി ഒന്ന് വേറെ തന്നെ ആണ്. ഇനി കടകളിൽ നിന്നും വാങ്ങാതെ തന്നെ സുരക്ഷിതമായി വീട്ടിൽ തന്നെ ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ പെർഫെക്റ്റ് ആയി ചിക്കൻ ഷവർമ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ചിക്കൻ
കുരുമുളക് പൊടി
മഞ്ഞള്‍ പൊടി
മുളകുപൊടി
സവാള
ക്യാബേജ്
തക്കാളി
കാരറ്റ്
മയോണൈസ്
കുബൂസ്
ടൊമാറ്റോ കെച്ചപ്പ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. ചിക്കൻ വെന്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി കൊത്തിയരിഞ്ഞു വയ്ക്കുക. സവാള, ക്യാബേജ്, കാരറ്റ്, തക്കാളി, മല്ലിയില എന്നിവയൊക്കെ ചെറുതായി അരിഞ്ഞ് അതിലേക്ക് അരിഞ്ഞുവച്ച ചിക്കൻ ചേർക്കുക. ഇതിലേക്ക് മയോണൈസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുത്താല്‍ വേണ്ട ഫില്ലിംഗ് ആയി. കുബൂസ് എടുത്ത് അതിനുമുകളില്‍ മയോണൈസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് പിടിപ്പിക്കുക. ശേഷം ഫില്ലിംഗ് നിറച്ച് കുബൂസ് റോള്‍ ചെയ്തെടുക്കുക. അടിപൊളി ഷവർമ്മ റെഡി.