മത്തി ചില്ലറക്കാരനല്ല;ക്യാന്‍സറിനെ പോലും തടയാനുള്ള ശേഷി; ശരീരഭാരം നിയന്ത്രിക്കുന്നതിനും മത്തി ഉത്തമം

Spread the love

മലയാളികൾക്ക് ഏറെ പരിചിതമായ മത്സ്യമാണു മത്തി അഥവാ ചാള. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണു മത്തി കൂടുതലായും കണ്ടു വരുന്നത്.ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്.

ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള കഴിവുള്ള മീനാണ് മത്തി. ഇതില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. മത്തിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഡി, കാല്‍സ്യം എന്നിവ എല്ലുകളുടേയും പല്ലുകളുടേയും ബലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. േ

മീനിലെ വിറ്റാമിനും മറ്റ് പോഷകങ്ങളും മനുഷ്യനില്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മത്തിയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലെ പ്രോട്ടീന്‍ ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.മത്തി മീന്‍ പതിവായി കഴിക്കുന്നത് വിശപ്പ് കുറയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിലൂടെ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും. വിറ്റാമിനും ധാതുക്കളും ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നുണ്ടെന്നത് മത്തിയുടെ മറ്റൊരു സവിശേഷതയാണ്. മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിച്ച് നിര്‍ത്തുകയും നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. മത്തി മീനില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ക്യാന്‍സര്‍ എന്ന മാരക രോഗത്തെപ്പോലും തടഞ്ഞ് നിര്‍ത്താന്‍ ശേഷിയുള്ളവയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

മത്തിയിൽ നിന്നു മീനെണ്ണയും ഉൽപാദിപ്പിക്കപ്പെടുന്നു. വള്ളങ്ങൾ കേടുവരാതെ സൂക്ഷിക്കാനും ലിപ്സ്റ്റിക്ക്, നെയിൽ പോളിഷ്, പെയിന്റ്. ചില ആഭരണങ്ങൾ എന്നിവയുടെ നിർമാണത്തിനും മീനെണ്ണ ഉപയോഗിക്കുന്നുണ്ട്. കറിവയ്ക്കാനും വറുക്കാനുമാണു മത്തി ഉപയോഗിക്കുക. എണ്ണ കൂടാതെ വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുത്താലും സ്വാദിഷ്ഠമാണ്. മരച്ചീനി പുഴുക്കും മത്തിക്കറിയും സമീകൃതാഹാരമായി അറിയപ്പെടുന്നു.