ഡിന്നർ സിംപിളാക്കാം;രുചികരമായ ചന വെജിറ്റബിൾ സാലഡ് മാത്രം മതി

Spread the love

അത്താഴം ലഘുവായിരിക്കണമെന്ന അർഥത്തിൽ അത്താഴം അത്തിപ്പഴത്തോളം എന്നും അത്താഴമുണ്ടാൽ അര വയറേ നിറയാവൂ എന്നും മറ്റും പഴഞ്ചൊല്ലുകളുണ്ട്. രുചികരമായ ചന വെജിറ്റബിൾ സാലഡ് മാത്രം മതി ഡിന്നർ സിംപിളായി ഗംഭീരമാക്കാൻ.

video
play-sharp-fill

ചേരുവകൾ

വെള്ള കടല – ഒരു കപ്പ്
സവാള – മീഡിയം
കാരറ്റ്‌ – 1
കാപ്‌സിക്കം – 1
തക്കാളി – 1
കുക്കുമ്പർ – 1
തയാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന വെജിറ്റബിൾ സാലഡ് ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുത്തതിനു ശേഷം അതിലേക്ക് വേവിച്ചു വച്ച വെള്ള കടല, പിന്നെ ചെറുതാക്കി അരിഞ്ഞ ഒരു സവാള,ചെറുതാക്കി നുറുക്കിയ കാരറ്റ്‌, കാപ്‌സിക്കം, തക്കാളി, മീഡിയം അളവിൽ ഉള്ള ഒരു കുക്കുമ്പർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

അലങ്കരിക്കാൻ

വിനാഗിരി – 2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1/2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഒലിവ് ഓയിൽ – 2 ടേബിൾ സ്പൂൺ
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ചന വെജിറ്റബിൾ മിക്സിലേക്ക് ഒഴിച്ചു കൊടുത്ത് വീണ്ടും യോജിപ്പിക്കുക. ഹെൽത്തി സാലഡ് വിളമ്പാം.