ടേസ്റ്റി ഹെൽത്തി പ്രാതൽ ഒരുക്കാം; ശരീരഭാരം കുറയ്ക്കാം പ്രതിരോധ ശേഷി വർധിപ്പിക്കാം;മുതിര വിളയിച്ചത് ഇങ്ങനെ കഴിച്ചു നോക്കൂ

Spread the love

മുതിര കാണാൻ ഇത്തിരിപ്പോന്നതാണെങ്കിലും പോഷക ഗുണം കണക്കാക്കുമ്പോൾ വമ്പൻ തന്നെ. കുതിരകൾക്കുള്ള ആഹാരമായാണ് മുതിര പ്രധാനമായും ഉപയോഗിക്കുന്നത്.

അത് കൊണ്ട് തന്നെ ഇംഗ്ലീഷിൽ ഇതിനെ ഹോഴ്സ് ഗ്രാം എന്ന് വിളിക്കുന്നു. മുതിര കഴിച്ചാൽ കുതിരയുടെ ശക്തി കിട്ടുമെന്ന് പഴമക്കാർ പറയുന്നത് ഇതിന്റെ പോഷകം ഗുണം കൊണ്ടുതന്നെയാണ്.

മാംസ്യവും, ജീവകങ്ങളും, ധാതുക്കളും അടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് മുതിര. ചെറുപയറും മറ്റും പുഴുങ്ങി കഴിക്കുന്നതു പോലെ ഇതും കഴിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോട്ടീൻന്റെ കലവറയാണ് മുതിര. നാരുകളാൽ സമൃദ്ധം. ആയതിനാൽ നമ്മുടെ ഭക്ഷണ ക്രമത്തിൽ ഇവ ഉൾപ്പെടുത്തേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. കൊങ്കണി പാചകത്തിൽ മുതിര വളരെ സാധാരണമാണ്.

‘കുളിത്തു” എന്നാണ് കൊങ്കണിയിൽ മുതിരയെ വിളിക്കുക. മുതിര വേവിച്ചു ഇടിച്ചക്കയോ കൂർക്കയോ ചേർത്ത് തേങ്ങ അരച്ചുണ്ടാക്കുന്ന കോദ്ദൽ എന്ന കറിയാണ് എല്ലാർക്കും പ്രിയങ്കരമായത്. കൂടാതെ വെറുതെ മുതിര മാത്രം അല്പം അധികം ചാറോടു കൂടി തിളപ്പിച്ചതിൽ വെളുത്തുള്ളിയും വറ്റൽ മുളകും മൂപ്പിച്ച് താളിച്ചെടുക്കുന്ന ‘സർശി ‘ എന്ന കറി ഉണ്ടാക്കാൻ എളുപ്പം ആണെന്ന് മാത്രമല്ല രുചികരവുമാണ്.

എന്തിന്, മുതിര ഉഴുന്നിനൊപ്പം പ്രത്യേക അനുപാതത്തിൽ അരച്ചുണ്ടാക്കുന്ന ഇഡ്ഡലി കൊങ്കണികളുടെ ഒരു വിശേഷ രുചിയാകുന്നു.

മുതിര വ്യത്യസ്ത തരത്തിൽ പാകം ചെയ്യാവുന്നതാണ്. അതിൽ തന്നെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഇങ്ങനെ പാകം ചെയ്തെടുക്കൂ.

ചേരുവകൾ

മുതിര- 1 കപ്പ്
ഉപ്പ്- 1 ടീസ്പൂൺ
വെള്ളം- 1/2 കപ്പ്
ശർക്കര- ആവശ്യത്തിന്
തേങ്ങ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗൾ വെള്ളത്തിലേയ്ക്ക് ഒരു കപ്പ് മുതിരയെടുത്ത് കുതിർക്കാൻ വയ്ക്കാം.
ഒരു രാത്രി അല്ലെങ്കൽ 8 മണിക്കൂർ അത് മാറ്റി വയ്ക്കാം.
ശേഷം അത് വെള്ളം കളഞ്ഞ് ഒരു കുക്കറിലേയ്ക്കു മാറ്റാം.
അതിലേയ്ക്ക് ഒരു ടീസ്പൂൺ​ ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം.
ശേഷം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
അതിലേയ്ക്ക് വേവിച്ച മുതിര ചേർക്കാം. മധുരത്തിനനുസരിച്ച് ശർക്കര പൊടിച്ചതു ചേർത്തിളക്കാം.
ശർക്കര അലിഞ്ഞതിനു ശേഷം ആവശ്യത്തിന് തേങ്ങയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ