പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം;ഏതൊക്കെ ഭക്ഷണങ്ങൾ എത്രകാലം റഫ്രിജറേറ്ററിൽ സൂക്ഷിക്കാം

Spread the love

പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് ചുടാക്കി കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം ഗുരുതര ആരോഗ്യപ്രേശ്നങ്ങൾക്ക് കാരണമാകാം.

video
play-sharp-fill

എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ് പലരും. ഏതൊക്കെ ഭക്ഷണങ്ങൾ എത്രകാലം റഫ്രിജറേറ്ററിൽ സൂക്ഷിക്കാം എന്ന് പരിശോധിക്കാം.

വേവിച്ച ഇറച്ചിക്കറികൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേവിച്ച മാംസം, കോഴി, മീൻ കറികൾ 3-4 ദിവസം വരെ റഫ്രിജറേറ്ററിൽ കേടാകാതെ സൂക്ഷിക്കാം. ഇറച്ചി വിഭവങ്ങൾ ശരിയായി ചൂടാക്കി തണുപ്പിച്ച് വേണം റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടത്. കൂടാതെ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ചോർ

മലയാളികൾക്ക് ഒഴിവാക്കാനാവാത്ത ഭക്ഷണമാണ് ചോർ. ചോർ 3-4 ദിവസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. ചൂടാറിയതിന് ശേഷം ശരിയായി അടച്ച പാത്രത്തിൽ ഉടൻ തന്നെ റഫ്രിജറേറ്ററിൽ വെച്ചാൽ കേടാവാതെ സൂക്ഷിക്കാം.

ബ്രഡ്

ബ്രഡ് എക്സ്പയറി ഡേറ്റിന് മുൻപു തന്നെ കഴിച്ചു തീർക്കാൻ ശ്രദ്ധിക്കുക. എത്രതന്നെ ഫ്രിഡ്ജിൽ വെച്ചാലും ബ്രഡ് കേടാവും.

പാൽ/പാലുൽപ്പന്നങ്ങൾ

പാലും പാലുൽപ്പന്നങ്ങളും മറ്റേതൊരു ഭക്ഷണത്തേക്കാളും വേഗത്തിൽ കേടാകാൻ സാധ്യതയുള്ളതാണ്. മധുരപലഹാരങ്ങൾ, പുഡിംഗുകൾ തുടങ്ങിയവയും പാലുൽപ്പന്നങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങളും ശരിയായ രീതിയിൽ റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ 2-3 ദിവസം വരെ കേടാകാതെയിരിക്കും.

വേവിച്ച പച്ചക്കറികൾ

പാകം ചെയ്ത പച്ചക്കറികൾ കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. പുതുമ നിലനിർത്താൻ അവ അടച്ച പാത്രത്തിൽ സൂക്ഷിക്കുകയും രുചിയും ഘടനയും നിലനിർത്താൻ ഉപ്പും എണ്ണയും ചേർത്ത് വേവിക്കുകയും ചെയ്യാം.

മുട്ട

പാകം ചെയ്ത മുട്ടകൾ 3-4 ആഴ്ച വരെയും പൊട്ടിച്ച മുട്ട 2 ദിവസം വരെയും റഫ്രിജറേറ്ററിൽ സൂക്ഷിക്കാം.

ഇതിന് വിപരീതമായി പാകം ചെയ്ത ഭക്ഷണങ്ങൾ ദീർഘകാലം റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും.