
ചുട്ടു പൊള്ളുന്ന കാലാവസ്ഥയിൽ നിന്ന് മഴക്കാലത്തേക്കുള്ള യാത്ര നമ്മുടെ ആരോഗ്യത്തിനു അത്ര നല്ലത് അല്ല. ഭക്ഷണത്തിലെ അണുബാധ മുതൽ കൊതുക് പരത്തുന്ന രോഗങ്ങൾ വരെ, മഴക്കാലം പലതരം രോഗങ്ങൾക്കും കാരണമാകും. അല്പം കരുതിയാൽ ആരോഗ്യം കാത്തുസൂക്ഷിക്കാം.
പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ വളരെ പ്രധാനമായ മന്ത്രമാണ്. അതുപോലെ തന്നെ മഴക്കാലത്ത് വ്യായാമവും കുറവായിരിക്കും. അത് പിന്നീട് ദഹനപ്രക്രിയ കുറയാനും കാരണമാകുന്നു. അതിനാൽ ഈ കാലാവസ്ഥയിൽ നിങ്ങളുടെ ആരോഗ്യത്തെയും കുടലിന്റെ ആരോഗ്യത്തെയും നിലനിർത്താനും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യകരവും പോഷകപരവുമായ ആഹാരം വളരെയധികം പ്രാധാന്യമുള്ളതാണ്. മൺസൂൺ കാലത്ത് എന്തൊക്കെ കഴിക്കണം, എന്തൊക്കെ ഒഴിവാക്കണം എന്ന് നോക്കാം.
മൂന്ന് തരം ഭക്ഷണങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തേണ്ടത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്. കുടലിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും. പുളിപ്പിച്ച ഭക്ഷണങ്ങൾ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിങ്ങളുടെ ഭക്ഷണത്തിൽ മഞ്ഞൾ, കുരുമുളക്, ഗ്രാമ്പൂ തുടങ്ങിയവ ചേർക്കുന്നത് വഴി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനോടൊപ്പം ജലദോഷം, പനി തുടങ്ങിയവ കുറയുകയും ചെയ്യും. ഔഷധ സസ്യങ്ങൾ ഔഷധസസ്യങ്ങളായ കറിവേപ്പില, തുളസി, പുതിനയില എന്നിവ മുഴുവൻ ഇലകളായി വിഭവങ്ങളിലോ ചമ്മന്തികളിലോ ചേർക്കുകയോ അല്ലെങ്കിൽ ഇലകൾ തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യാം.
കുടലിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും. എന്താണ് പ്രോബയോട്ടിക്ക്? പ്രോബയോട്ടിക്കുകൾ ശരീരത്തിലെ ജീവനുള്ള സൂക്ഷ്മാണുക്കളാണ്. അവ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. ഉദാ : തൈര്, പഴങ്ങൾ, പുളിപ്പിച്ച പച്ചക്കറികൾ.