രക്തക്കുറവ് അവഗണിക്കല്ലേ;ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ;രക്തക്കുറവ് പരിഹരിക്കാം

Spread the love

രക്തക്കുറവല്ലെ എന്തെങ്കിലുമൊക്കെ മരുന്നോ ഫലങ്ങളോ ഒക്കെ കഴിച്ച് ശരിയാക്കാമെന്ന് കരുതി നിസാരമാക്കി തള്ളിക്കളയേണ്ടതല്ല ഈ അവസ്ഥ. ക്ഷീണം മാത്രമല്ല, ശാരീരികവും മാനസികവുമായി അവസ്ഥയെ ബാധിക്കുന്ന, പ്രതിരോധശേഷിയെ ദുര്‍ബലമാക്കുന്ന, അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഒരു ആരോഗ്യാവസ്ഥയാണ് ഇതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍
പേശികളുടെ ബലഹീനത ചിലപ്പോള്‍ രക്തക്കുറവിന്റെ ലക്ഷണമാകാം. അതുപോലെ മുടികൊഴിച്ചില്‍, നഖങ്ങള്‍ പൊട്ടുന്നത്, ചര്‍മ്മത്തിന്റെ നിറം മാറി വിളറിയ മഞ്ഞനിറമാകുന്നത്, നാവില്‍ പൊള്ളലേറ്റത് പോലുള്ള അവസ്ഥ, രുചിമുകുളങ്ങളിലുണ്ടാകുന്ന മാറ്റം എന്നിവയെല്ലാം അനീമിയയുടെ ലക്ഷണങ്ങളാകാം. സ്ത്രീകളില്‍ രക്തക്കുറവ്, ക്രമരഹിതമായ ആര്‍ത്തവചക്രത്തിനും കാരണമായേക്കാം.രക്തത്തിലെ ഹീമോഗോബ്ലിന്റെ അളവ് കുറയുമ്പോഴാണ് വിളര്‍ച്ചയുണ്ടാകുന്നതെന്ന്ഡോക്ടർമാര് പറയുന്നു .

പെൺകുട്ടികളിലാണ് രക്തക്കുറവ് കണ്ടുവരുന്നത്. രക്തക്കുറവ് പരിഹരിക്കുന്ന ഭക്ഷണത്തിന്റെ അഭാവമാണ് ഇതിന് കാരണം. മാതളം രക്തക്കുറവ് പരിഹരിക്കാനും ക്ഷീണമകറ്റി ആരോഗ്യം വർദ്ധിപ്പിക്കാനും ഉത്തമമാണ്. ഉയർന്ന അളവിൽ കാത്സ്യമടങ്ങിയിട്ടുള്ളതിനാൽ രക്തക്കുറവ് പരിഹരിക്കാൻ പാലും ഒരുപരിധിവരെ സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തത്തിലെ പ്ളേറ്റ്ലറ്റ് കൗണ്ട് വർദ്ധിപ്പിക്കാൻ പപ്പായയും കാരറ്റും കഴിക്കാവുന്നതാണ്. ദിവസവും കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിനും നല്ലതാണ്. മത്തങ്ങ രക്തക്കുറവ് പരിഹരിച്ച് വിളർച്ചയില്ലാതാക്കാൻ സഹായിക്കുന്നു. ഹീമോഗ്ളോബിന്റെ അളവ് വർദ്ധിക്കാൻ കിവി കഴിക്കുന്നത് നല്ലത്. ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തം വർദ്ധിപ്പിക്കുന്നതിന് പുറമെ രക്തപ്രവാഹവും സുഗമമാക്കുന്നു.