video
play-sharp-fill

Spread the love

ടൂറിസ്റ്റ് ഹോമല്ല; ഹോസ്റ്റലാണ് ;കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം;രാത്രി 11ന് ശേഷം റീഡിങ് റൂമുകൾ തുറന്നു വയ്ക്കണമെന്ന ഹർജിയിൽ ആരോഗ്യ സർവ്വകലാശാലയുടെ മറുപടി

ടൂറിസ്റ്റ് ഹോമല്ല; ഹോസ്റ്റലാണ് ;കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്നും ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിർത്തുന്നത് പഠിക്കാനാണ് രാത്രി 11ന് ശേഷം റീഡിങ് റൂമുകൾ തുറന്നു വയ്ക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യത്തിനാണ് സർവ്വകലാശാലയുടെ മറുപടി .അതേസമയം മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിൻ്റ കാര്യത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്ക് ഹൈക്കോടതി നിർദേശം നൽകി. പുതിയ ഉത്തരവിൻ്റെ സാഹചര്യത്തിൽ ക്യാമ്പസുകളിലെ റൂമുകൾ രാത്രിയിൽ പ്രവർത്തിക്കാമോ എന്ന കാര്യത്തിൽ സർക്കാരിനോട് വിശദീകരണം തേടി. കുട്ടികൾ ആവശ്യപ്പെട്ടാൽ രാത്രി റീഡിങ് റൂമുകൾ തുറക്കുന്ന കാര്യത്തിൽ പ്രിൻസിപ്പൽമാർ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു രാത്രി ഒമ്പതരയ്ക്ക് ശേഷം കുട്ടികൾക്ക് ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ പോകുന്ന കാര്യത്തിലും സർക്കാർ മറ്റന്നാൾ നിലപാട് അറിയിക്കണം രാത്രി ഒമ്പതരയ്ക്ക് ശേഷം മൂവ്മെൻറ് രജിസ്റ്റർ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുവദിക്കുന്നതാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ്. രണ്ടാം വർഷം മുതലുള്ള വിദ്യാർഥികൾക്കാണ് ഇത് ബാധകം. രാത്രി ഒമ്പതരയ്ക്ക് ശേഷം ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കുന്നത ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവിനെതിരെ
കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഹർജി നൽകിയിരുന്നു. ഇതു ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് മെഡിക്കൽ കോളേജ് ഹോസ്റ്റൽ പ്രവേശനത്തിൽ ലിംഗവിവേചനം ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കിയത്.