മുഖത്തെ ചുളിവുകളെ തടയാൻ പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകൾ

Spread the love

ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഓട്സ് നല്ലതാണ്. ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ മുഖത്തെ ചുളിവുകളെ തടയാനും കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും സഹായിക്കും.

ഓട്‌സിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ മുഖത്തെ ഇരുണ്ട നിറം മാറാനും സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ ചെറുപ്പമാക്കുന്നതിനും വരണ്ട ത്വക്കിനെ തടയാനും ഇവ സഹായിക്കുന്നു.

അത്തരത്തില്‍ ചർമ്മത്തെ സംരക്ഷിക്കാൻ ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്സ്- തൈര് 

രണ്ട് ടേബിള്‍സ്പൂണ്‍ ഓട്സ്, മൂന്ന് ടേബിള്‍സ്പൂണ്‍ തൈര് എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

ഓട്സ്- പപ്പായ 

പഴുത്ത പപ്പായയുടെ പള്‍പ്പിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ഓട്സ്, ഒരു ടീസ്പൂണ്‍ ബദാം ഓയില്‍ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിന്‍റെ ഭാഗങ്ങളിലും പുരട്ടി 15 മിനിറ്റിന് കഴുകിക്കളയാം. മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് ഗുണം ചെയ്യും.

ഓട്സ്- കറ്റാർവാഴ ജെല്‍ 

ഒരു ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ ഓട്സും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.