
ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു രോഗമാണ് പ്രമേഹം.രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അല്ലെങ്കില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിൻ്റെ കഴിവിനെ പ്രമേഹം ഇല്ലാതെയാക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് വിശേഷിപ്പിക്കുന്നത്.
പ്രമേഹബാധ മറ്റ് പല രോഗങ്ങളുടെയും മൂലകാരണമായി നിലനില്‍ക്കുന്നതിനാല്‍ പ്രമേഹം മുൻകൂട്ടി കണ്ടെത്തി നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. പ്രമേഹം പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 രണ്ടു തരത്തിലാണുള്ളത് . ടൈപ്പ് 2 ആണ് കൂടുതല്‍ സാധാരണമായത്.
ഏത് തരാം പ്രമേഹമാണെങ്കിലും അത് ശരീരത്തിലെ ഇൻസുലിന്റെ ഉല്‍പാദനത്തെ തടയുന്നു. തല്‍ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് കോശങ്ങളെ നശിപ്പിക്കാനും മറ്റ് രോഗാവസ്ഥകള്‍ ഉണ്ടാക്കാനും കാരണമാകുന്നു.അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ്റെ കണക്കനുസരിച്ച്, 2018-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ 26.8 ദശലക്ഷം ആളുകള്‍ക്ക് പ്രമേഹ രോഗനിർണയം ഉണ്ടായിരുന്നു. അവരില്‍ ഏകദേശം 1.6 ദശലക്ഷം പേർക്ക് ടൈപ്പ് 1 പ്രമേഹമുണ്ട്.വർഷത്തില്‍ 7.3 ദശലക്ഷം ആളുകള്‍ക്ക് പ്രമേഹം കൃത്യസമയത്ത് കണ്ടെത്തി ചികില്‍സിക്കാൻ കഴിയുന്നില്ല. പ്രമേഹത്തിൻ്റെ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നത് ഏറെ പ്രധാനമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുവായ ലക്ഷണങ്ങള്‍ എന്തെല്ലാം ?
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങളുടെ പൊതുവായ ലക്ഷണങ്ങള്‍ ഇവയാണ്. ശിശുക്കളിലും ചെറിയ കുട്ടികളിലും കാണപ്പെടുന്നവയാണ് ടൈപ്പ് 1 പ്രമേഹം. ക്ഷീണം, കടുത്ത വിശപ്പ്, എത്ര കഴിച്ചാലും ശരീരത്തില്‍ നിന്നും ഭാരം നഷ്ടമാകുക, കാഴ്ച മറയുക, യീസ്റ്റ് അണുബാധ, ശരീരത്തില്‍ ചുണങ്ങുകള്‍ പോലെ പാടുകള്‍ പ്രത്യക്ഷപ്പെടുക, പെട്ടന്ന് ദേഷ്യം വരിക, അടിക്കടി മൂത്രശങ്ക അനുഭപ്പെടുക, അസ്വസ്ഥത, അല്ലെങ്കില്‍ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ പോലെയുള്ള അസാധാരണമായ പെരുമാറ്റം എന്നിവ കുട്ടികളിലെ ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
മുതിർന്നവരില്‍ കാണപ്പെടുന്ന ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ഇത്തരത്തിലാണ്.ശരീരഭാരം ക്രമാധീതമായി കുറയുക, കടുത്ത ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കാഴ്ച മങ്ങുക, മുറിവുകളും ചതവുകളും ഉണങ്ങാത്ത അവസ്ഥ എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.
ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
തങ്ങള്‍ക്ക് ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടെന്ന് പരിശോധനയില്‍ നിന്ന് മാത്രമാണ് പലരും മനസ്സിലാക്കുന്നത്. പ്രമേഹത്തിന്റെ കാരണമാകുന്ന ജീനുകള്‍ കുടുംബാംഗങ്ങളില്‍ നിന്നും ലഭിക്കുവാനുള്ള സാധ്യത കൂടുതലാണ്.
ചർമത്തിലുണ്ടാകുന്ന അണുബാധയും ചൊറിച്ചിലും , കാഴ്ച മങ്ങല്‍,ശരീരത്തില്‍ ആകെ വേദന അനുഭവപ്പെടുക, മരവിപ്പ്, കൈകാലുകള്‍ക്ക് ബലം നഷ്ടപ്പെടുന്ന പോലുള്ള അവസ്ഥ, ദാഹം, വരണ്ട വായ, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ആണ്.
ഇത്രപെട്ടെന്ന് പ്രമേഹബാധ മനസിലാക്കുന്നുവോ അത്രയും വേഗത്തില്‍ ഫലപ്രദമായ ചികിത്സ ആരംഭിക്കാനും സങ്കീർണതകള്‍ ഇല്ലാതാക്കാനും കഴിയും. കൃത്യമായ ചികിത്സ ലഭ്യമാകാത്ത പക്ഷം പ്രമേഹം മൂലം പലവിധ ശാരീരിക അസ്വസ്ഥതകളും ഉണ്ടാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിൻ്റെ ശാസ്ത്രീയമായ പേരാണ് ഹൈപ്പർ ഗ്ലൈസീമിയ. പ്രമേഹം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കില്‍ ഹൈപ്പർ ഗ്ലൈസീമിയ മൂലം ഡയബറ്റിക് കെറ്റോഅസിഡോസിസ് ഉണ്ടാകുന്നു. ശരീരത്തില്‍ കെറ്റോണുകള്‍ എന്ന പദാർത്ഥങ്ങള്‍ അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. ഇന്ധനത്തിനായി ശരീരം കൊഴുപ്പ് വിഘടിപ്പിക്കുമ്ബോള്‍ രൂപം കൊള്ളുന്ന ഒരു ഉപോല്‍പ്പന്നമാണ് കെറ്റോണുകള്‍.ഇതിന്റെ അളവ് ക്രമാധീതമായി കൂടുന്നത് ജീവഹാനിക്ക് ഇടയാക്കും. ശ്വാസം മുട്ടല്‍, വരണ്ട വായ,ഓക്കാനം, ഛർദ്ദി, അല്ലെങ്കില്‍ വയറുവേദന, എന്നിവയെല്ലാം ലക്ഷണങ്ങളാണ്.
ദീർഘകാല പ്രമേഹത്തിന്റെ സങ്കീർണതകള്‍
ഒരു വ്യക്തിക്ക് ഫലപ്രദമായ ചികിത്സ ലഭിക്കാതെ പ്രമേഹം കാലങ്ങളോളം നീണ്ട് നില്‍ക്കുകയാണെങ്കില്‍ അനുബന്ധ രോഗങ്ങളെന്ന നിലക്ക് ഹൃദ്രോഗം , സ്ട്രോക്ക്, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍, കാഴ്ച നഷ്ടം,
എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. ചില വ്യക്തികളില്‍ യാതൊരുവിധ രോഗലക്ഷണങ്ങളും കൂടാതെ തന്നെ പ്രമേഹബാധയുണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ഇടക്കൊക്കെ വൈദ്യ പരിശോധന നടത്തുന്ന ഗുണകരമാണ്. ഉയർന്ന ടൈപ്പ് 1 പ്രമേഹം ഉള്ള വ്യക്തിക്ക് ഇൻസുലിൻ ഇൻജക്ഷനുകള്‍ ആവശ്യമായി വന്നേക്കാം. അതെ സമയം ടൈപ്പ് 2 പ്രമേഹമുള്ള ഒരു വ്യക്തിക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായി ഡയറ്റും ഇൻസുലിൻ മരുന്നുകളും വേണ്ടി വരും.