കാർബോഹൈട്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും, അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

Spread the love

അമിത വണ്ണമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാണ്. മാറിയ ജീവിത ശൈലിയാണ് അമിത വണ്ണത്തിനും പ്രമേഹത്തിനും കാരണം. വണ്ണവും പ്രമേഹവും കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്.

കാർബോഹൈട്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഓട്സ് 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ബോഹൈഡ്രേറ്റ് കുറവും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

2. ബാര്‍ലി

പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ബാര്‍ലി. വിറ്റാമിന്‍ ബി, സിങ്ക്, അയേണ്‍, മഗ്നീഷ്യം തുടങ്ങിയവ ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബാര്‍ലി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.

3. മുട്ട

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒപ്പം കാര്‍ബോ, കലോറി എന്നിവ കുറവായതിനാല്‍ വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇവ സഹായിക്കും.

4. കോളിഫ്‌ളവര്‍ 

കലോറിയും കാര്‍ബോയും കുറഞ്ഞ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും.

5. ബ്ലൂബെറി 

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും. കൂടാതെ കാര്‍ബോ കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കാം.