
മഴക്കാലത്ത് ആസ്‍ത്മാ രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം, ആസ്ത്മാ രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ അറിയാം..!
ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം.
ശ്വാസംമുട്ടല്‍, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്ബോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, വിട്ടുമാറാത്ത ചുമ, നെഞ്ചിന് ഭാരം തോന്നുക തുടങ്ങിയവയാണ് ആസ്‍ത്മയുടെ പ്രധാന ലക്ഷണങ്ങള്‍. കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലി, ചില ഭക്ഷണങ്ങള്‍, പാരമ്ബര്യം തുടങ്ങിയവ ആസ്ത്മയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
മഴക്കാലത്ത് ആസ്‍ത്മാ രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം തണുപ്പുകാലത്തു ആസ്‍ത്മയുടെ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്. മഴക്കാലത്ത് ആസ്‍ത്മാ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് പരിചയപ്പെടാം:
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. തൈര്
തൈര് പൊതുവേ തണുത്ത ഭക്ഷണമായതിനാല്‍ മഴക്കാലത്ത് ഇവ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആസ്‍ത്മാ രോഗികള്‍ക്ക് നല്ലത്. കാരണം ഇവ ആസ്‍ത്മയുടെ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കാരണമാകാം.
2. ഐസ്ക്രീം
ഐസ്ക്രീമും മഴക്കാലത്ത് കഴിക്കുന്നത് ചിലപ്പോള്‍ ആസ്‍ത്മയുടെ ലക്ഷണങ്ങളെ മൂര്‍ച്ഛിക്കാന്‍ കാരണമായേക്കാം. അതിനാല്‍ ഇവയും ഒഴിവാക്കുക.
3. ജങ്ക് ഫുഡ്
പ്രോസസ്ഡ് ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ആസ്‍ത്മയുടെ ലക്ഷണങ്ങളെ കൂട്ടാന്‍ കാരണമായേക്കാം.
4. മധുരം
മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ആസ്‍ത്മയുടെ ലക്ഷണങ്ങളെ വഷളാക്കാം.
5. പാലുല്‍പ്പന്നങ്ങള്‍
പാല്‍, ചായ, കാപ്പി തുടങ്ങിയവയും ആസ്ത്മാ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
6. മദ്യം
അമിത മദ്യപാനവും ആസ്ത്മാ രോഗികള്‍ ഒഴിവാക്കുക. ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നന്നല്ല.