
മുടിക്കൊഴിച്ചിൽ കൊണ്ട് പൊറുതിമുട്ടിയോ? എങ്കിൽ ഈ നാല് കാര്യങ്ങൾ പരീക്ഷിച്ച് നേക്കൂ, മുട്ടറ്റം മുടി വളരും
മുടിക്കൊഴിച്ചില്‍ ആളൊരു വില്ലനാണ്. നമ്മള്‍ എത്രയൊക്കെ അകറ്റാന്‍ ശ്രമിച്ചാലും അത് വീണ്ടും തേടി വരും. ഇത എന്തുകൊണ്ടാണെന്ന് പലപ്പോഴും നമ്മള്‍ ആലോചിക്കുന്നുണ്ടാവും.
പക്ഷേ എത്ര ആലോചിച്ചാലും അത് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കുന്നുണ്ടാവില്ല. അതിന് കാരണം നമ്മള്‍ തന്നെയാണ്. നമ്മുടെ ജീവിതശൈലി തന്നെയാണ് മുടിക്കൊഴിച്ചിലിന് ഒരുപരിധി വരെ കാരണമാകുന്നത്.
വേഗത്തില്‍ മുടി ദുര്‍ബലമായി പോകാനും, അത് കൊഴിയാനുമെല്ലാം ജീവിതശൈലി ഒരുകാരണമാകുന്നുണ്ട്. അതുപോലെ അന്തരീക്ഷ മലിനീകരണവും, വേണ്ട വിധത്തില്‍ മുടിയെ പരിപാലിക്കാത്തതുമെല്ലാം കാരണമാകുന്നുണ്ട്. പക്ഷേ ഇവ മാറ്റിയെടുക്കാനാവും. മുടിയുടെ വളര്‍ച്ച അടക്കം മെച്ചപ്പെടുത്താന്‍ എന്ത് ചെയ്യാനാവുമെന്ന് നോക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലൊരു ഡയറ്റും ആവശ്യമാണ്. ആരോഗ്യകരമായ ഡയറ്റായിരിക്കണം ഇതെന്ന് ഉറപ്പിക്കണം. അതിന് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കണം. അപ്പോള്‍ മുടിയുടെ വളര്‍ച്ചയെ ഇവ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്ന് പറയുമ്ബോള്‍ സീഡ്‌സ് അതില്‍ വരും. ഇവ നമ്മുടെ മുടിയുടെ കോശങ്ങള്‍ക്ക് വരെ ഉപകാരിയാണ്. ആദ്യം തന്നെ ചിയ സീഡ്‌സ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തിക്കോളൂ.
ഇവ നിത്യേന ഉപയോഗിക്കുന്നത് മുട്ടറ്റം മുടിവളരാന്‍ നിങ്ങളെ സഹായിക്കും. കാരണം പ്രോട്ടീനുകള്‍ ചിയ സീഡ്‌സിലുണ്ട്. അതുപോലെ വിറ്റാമിന്‍ ബിയുടെ വലിയൊരു അളവും ചിയയിലുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ മുടിയെ കരുത്തുറ്റതാക്കി. അതുപോലെ മുടിയുടെ വളര്‍ച്ചയും വേഗത്തിലാക്കും. മുടിയുടെ കോശങ്ങളെ അടക്കം ദുര്‍ബലമാക്കുന്നതും ഇവ തടയും. അതിലൂടെ മുടിക്കൊഴിച്ചില്‍ ഇല്ലാതായി വേഗത്തില്‍ വളരും.
സൂര്യകാന്തി വിത്തുകള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് ഒരുപാട് ഉപകരിക്കും. കാരണം വിറ്റാമിന്‍ ഇയുടെ വലിയൊരു കലവറയാണ് സണ്‍ഫ്‌ളവര്‍ സീഡ്‌സ്. അത് നമ്മുടെ ശിരോചര്‍മത്തെ വൃത്തിയായി സൂക്ഷിക്കാനും മുടിയുടെ വളര്‍ച്ചയ്ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കാനും സഹായിക്കും. സെലെനിയവും സൂര്യകാന്തി വിത്തുക്കളിലുണ്ട്. ഇത് മൃത കോശങ്ങളെ അടക്കം നീക്കം ചെയ്ത് മുടിയെ കരുത്തുറ്റതാക്കും.
ഉലുവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതില്‍ ഫോളിക് ആസിഡ്, പ്രോട്ടീന്‍, ഇരുമ്ബ്, എന്നിവ അടങ്ങിയിട്ടുണ്ട്. മുടി വേഗത്തില്‍ ദുര്‍ബലമായി പൊട്ടിപ്പോകുന്നതും ഇവ തടയും. ഉലുവ സ്ഥിരമായി ഉപയോഗിച്ചാല്‍ മുടിയുടെ തിളക്കവും വര്‍ധിപ്പിക്കാം.
ഫ്‌ളാക്‌സീഡുകളും മത്തന്‍ വിത്തുക്കളുമെല്ലാം മുടിയുടെ ആരോഗ്യത്തിന് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ചണവിത്തുകളില്‍ വിറ്റാമിന്‍ ഇ ധാരാളമുണ്ട്. അതുപോലെ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. മുടിയുടെ വേരുകളെ ഇവ കരുത്തുറ്റതാക്കും.