ഭക്ഷണത്തില്‍ നിന്ന് അല്‍പ്പം ഉപ്പും, പഞ്ചസാരയും കൊഴുപ്പും കുറച്ചാല്‍ ഈ രോഗങ്ങൾ വരില്ല

Spread the love

ഭക്ഷണത്തില്‍ നിന്ന് അല്‍പം ഉപ്പും, പഞ്ചസാരയും കൊഴുപ്പും കുറച്ചാല്‍ രാജ്യത്തെ ജീവിത ശൈലി രോഗങ്ങളില്‍ ഏറിയ പങ്കും ഇല്ലാതാക്കാനാകും.

മാംസാഹാരം കഴിയുന്നതും കുറയ്ക്കണം, എണ്ണ ഒരിക്കലും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. അരിഭക്ഷണങ്ങള്‍ക്ക് പകരം പരമാവധി പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നും ഭക്ഷണ മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. കണ്ടുവരുന്നു. ഇതില്‍ രോഗാണു മൂലം ഉണ്ടാകുന്നതും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുമായ രോഗങ്ങള്‍ ഉണ്ട്. കോവിഡും ഡെങ്കിപ്പനിയും മലമ്ബനിയും എലിപ്പനിയും ഇത്തരം പകർച്ചവ്യാധികളില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാത്തതും വിവിധ കാരണങ്ങളാല്‍ ഉണ്ടാകുന്നതുമായ മറ്റൊരു വിഭാഗം രോഗങ്ങള്‍ ഉണ്ട്. ഈ രോഗങ്ങളെയാണ് ജീവിതശൈലി രോഗങ്ങള്‍ അഥവാ ദീർഘസ്തായീ രോഗങ്ങള്‍ എന്ന് വിളിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീർഘകാലം നീണ്ടുനില്‍ക്കുന്നതും പതുക്കെ പതുക്കെ കൂടി വരുന്നതുമായ രോഗങ്ങളാണ് ഇവ. ഇവയില്‍ ബഹുഭൂരിപക്ഷവും രോഗാണുവില്ലാതെ ഉണ്ടാകുന്നതാണ്.

ജീവിതശൈലി രോഗങ്ങള്‍ ഏതെല്ലാം

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രധാന അസുഖങ്ങളാണ് കാൻസർ, ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, രക്താതിസമ്മർദ്ദം, ശ്വാസവിമ്മിഷ്ടം (COPD), മാനസിക രോഗങ്ങള്‍ എന്നിവ. ഇവയ്ക്ക് പുറമെ, കരള്‍, വൃക്ക, ആമാശയം, കുടല്‍, അസ്ഥികള്‍, പേശികള്‍, ഞരമ്ബുകള്‍, രക്തം, ത്വക്ക്, തൈറോയ്ഡ് എന്നീ അവയവങ്ങളെ ബാധിക്കുന്ന ജീവിതകാലം മുഴുവൻ നീണ്ടു നില്‍ക്കുന്ന രോഗങ്ങളും ജീവിതശൈലി രോഗങ്ങളുടെ പട്ടികയില്‍ വരും. ജനതിക രോഗങ്ങള്‍, അംഗവൈകല്യങ്ങള്‍, നേത്രരോഗങ്ങള്‍, കേള്‍വിക്കുറവ് തുടങ്ങിയവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.പാരമ്ബര്യ ഘടകങ്ങള്‍, പ്രായം, ലിംഗം, ശീലങ്ങള്‍, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയാണ് കാരണങ്ങള്‍.വ്യക്തിപരമായ ശീലങ്ങളായ പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, മദ്യപാനം, മാനസിക സമ്മർദ്ദം എന്നിവയാണ് ഈ രോഗങ്ങളുടെ പ്രധാനപ്പെട്ട അപകട ഘടകങ്ങള്‍. ഈ ശീലങ്ങള്‍ തുടരുന്നത് പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, രക്തത്തില്‍ കൊഴുപ്പിൻ്റെയും പഞ്ചസാരയുടെയും ഉയർന്ന നിരക്ക് എന്നീ ശാരീരിക വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം വ്യതിയാനങ്ങള്‍ കാലക്രമത്തില്‍ ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകും.

രോഗങ്ങളും രോഗം സാദ്ധ്യതകളും കണ്ടുപിടിക്കുന്നതെങ്ങനെ

രക്തസമ്മർദ്ദവും, രക്തത്തിലെ പഞ്ചസാരയും പരിശോധിച്ചാല്‍ രക്താതിസമ്മർദ്ദവും പ്രമേഹവും കണ്ടുപിടിക്കാം.

ഭാവിയില്‍ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ മനസ്സിലാക്കാൻ ഈ പരിശോധനകള്‍ക്ക് പുറമെ രക്തത്തിലെ കൊഴുപ്പ്, ബി.എം.ഐ. (ശരീരഭാരവും പൊക്കവും തമ്മിലുള്ള അനുപാതം) എന്നിവ കൂടി പരിശോധിക്കണം.

E.C.G, X-Ray, Angiogram എന്നീ പരിശോധനകളും ചിലപ്പോള്‍ വേണ്ടിവരും.രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയും കൊഴുപ്പും, ബി.എം.ഐ. എന്നിവ 30 വയസ്സ് മുതല്‍ പരിശോധിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്താല്‍ ജീവിതശൈലി രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനും നിയന്ത്രിക്കാനും എളുപ്പത്തില്‍ സാധിക്കും.

പ്രതിരോധവും നിയന്ത്രണവും

ആദ്യത്തെ മൂന്നു ഘടകങ്ങളും വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ മാറ്റാൻ സാധിക്കുന്നതല്ല. പുകയടുപ്പുകള്‍, വാഹനങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും വമിക്കുന്ന പുകയുമാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങള്‍. മാലിന്യങ്ങളും പ്ലാസ്റ്റിക്കും കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണം വർദ്ധിപ്പിക്കും. സമൂഹവും സർക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ അന്തരീക്ഷ മലിനീകരണം വളരെയധികം കുറക്കാൻ സാധിക്കും.

എന്നാല്‍ വ്യക്തിപരമായ ശീലങ്ങള്‍ ഓരോരുത്തരും വിചാരിച്ചാല്‍ മാറ്റാവുന്നതാണ്. ചെറുപ്പത്തില്‍ത്തന്നെ ശീലങ്ങള്‍ മാറ്റുകയും ശാരീരിക വ്യതിയാനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നത് ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കാൻ പ്രയോജനപ്പെടും.

ജീവിതശൈലി രോഗങ്ങളും ശാരീരിക വ്യതിയാനങ്ങളും തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയും ശരിയായ രീതിയില്‍ ചികിത്സിക്കുകയും ശീലങ്ങള്‍ മാറ്റുകയും ചെയ്യുന്നത് രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും അത്യാവശ്യമാണ്.