video
play-sharp-fill

മധുരം കുറയ്ക്കാൻ മധുരക്കിഴങ്ങ്, നല്ല മധുരമുള്ള മധുരക്കിഴങ്ങ് കഴിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമോ കുറയുമോ? അറിയാം മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച്

മധുരം കുറയ്ക്കാൻ മധുരക്കിഴങ്ങ്, നല്ല മധുരമുള്ള മധുരക്കിഴങ്ങ് കഴിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമോ കുറയുമോ? അറിയാം മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച്

Spread the love

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. നല്ല മധുരമുള്ള മധുരക്കിഴങ്ങ് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്ന സംശയം പലര്‍ക്കുമുണ്ട്.

എന്നാല്‍ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയതാണ് മധുരക്കിഴങ്ങ്. അതിനാല്‍ മധുരക്കിഴങ്ങ് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടില്ലെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

കൂടാതെ ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. കൂടാതെ വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, സി, ബി6, ഇ, പൊട്ടാസ്യം തുടങ്ങിയവ മധുരക്കിഴങ്ങില്‍ ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലോറിയുടെ അളവ് കുറവായതു കൊണ്ട് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മധുരക്കിഴങ്ങ് കഴിക്കാം. നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ വെറും 86 കലോറി മാത്രമാണ് ഉള്ളത്. കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

വിറ്റാമിന്‍ ബി 6, പൊട്ടാസ്യം തുടങ്ങിയവ ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബര്‍ അടങ്ങിയ മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.