play-sharp-fill
മഴക്കാലം പകർച്ചവ്യാധികളുടെ കാലമാണ്, പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാര്യം കഷ്ടത്തിലാകും, ശരീരത്തിന് പ്രതിരോധശക്തി കൂട്ടാനായി ഇവ കഴിച്ചോളൂ…

മഴക്കാലം പകർച്ചവ്യാധികളുടെ കാലമാണ്, പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാര്യം കഷ്ടത്തിലാകും, ശരീരത്തിന് പ്രതിരോധശക്തി കൂട്ടാനായി ഇവ കഴിച്ചോളൂ…

ഡെങ്കിപ്പനി, എലിപ്പനി, പോലുള്ളവ പിടിപെട്ടാല്‍ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും രോഗസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അതിനാല്‍, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും സുപ്രധാന പോഷകങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങള്‍ പിടിപെടാതിരിക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ല ആരോഗ്യം നിലനിർത്താനും സഹായിക്കും. പ്രതിരോധശേഷി കൂട്ടുന്നതിന് പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളിതാ…

മുട്ട

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിരോധശേഷി കൂട്ടുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രധാനമാണ്. കൂടാതെ ശരീരത്തിന് ശരിയായ രോഗപ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഡി, സിങ്ക്, സെലിനിയം, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. പ്രാതലില്‍ മുട്ട പുഴുങ്ങിയോ ഓംലെറ്റ് ആയോ എല്ലാം കഴിക്കാവുന്നതാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് ശരീരത്തിൻ്റെ ഊർജ്ജ നില വർധിപ്പിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമായ കാല്‍സ്യം, മഗ്നീഷ്യം, തയാമിൻ, സിങ്ക്, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ പോഷകങ്ങള്‍ അവയില്‍ അടങ്ങിയിരിക്കുന്നു. അവയില്‍ നാരുകള്‍ കൂടുതലും കൊഴുപ്പ് കുറവും ആയതിനാല്‍, ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

സ്മൂത്തികള്‍

തൈര് ചേർത്ത സ്മൂത്തികള്‍ പ്രതിരോധശേഷി കൂട്ടുന്നു. അവയില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി കൂട്ടുന്നിന് സഹായിക്കുന്നു.

ഓട്സ്

ഓട്‌സ് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. ആൻ്റിഓക്‌സിഡൻ്റുകള്‍, പ്രോട്ടീൻ, നാരുകള്‍, ധാതുക്കള്‍ തുടങ്ങിയ പ്രധാന പോഷകങ്ങള്‍ ഓട്സില്‍ അടങ്ങിയിരിക്കുന്നു. നാരുകളും ബീറ്റാ-ഗ്ലൂക്കനും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്.