മെലിഞ്ഞുണങ്ങിയ ശരീരമാണോ? വിഷമിക്കേണ്ട…ശരീരം പുഷ്ടിപ്പെടുത്താനുള്ള എളുപ്പ വഴികൾ ഇതാ
സ്വന്തം ലേഖകൻ
വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇന്ന് ഏറെ പേരും പട്ടിണികിടക്കുന്നതും കഠിനമായ വ്യായാമം ചെയ്യുന്നതും എന്തിന് സര്‍ജറി നടത്തുന്നത് പോലും. സീറോ സൈസ്ഡ് നായികമാർ തരംഗമാകുന്ന, മെലിഞ്ഞതാണ് സൗന്ദര്യം എന്നു വിശ്വസിച്ചു ജീവിക്കുന്നവരുടെ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇത് ഒരു കൂട്ടരുടെ കഥ മാത്രം. മറു ഭാഗത്ത് സാഹചര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്. എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന മനോദു:ഖമാണ് ഈ കൂട്ടരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. കോലുപോലെ ഇരിക്കുന്നു എന്ന് പറഞ്ഞ് ഇവർ പരാതിപ്പെടുമ്പോൾ ശരിയാണ് അല്‍പ്പം വണ്ണം ഉള്ളതാണ് ഭംഗി എന്ന് മിക്ക ആളുകളും പറയും.
അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം എന്നതാണ് വാസ്തവം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെ മാത്രമല്ല ആത്മവിശ്വാസത്തെയും അത് ബാധിക്കും. വണ്ണം കുറക്കുന്നതിനേക്കാള്‍ അല്‍പ്പം ശ്രമകരമാണ് വണ്ണം വെയ്ക്കുന്നത്. എങ്കിലും ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും.അതിനുള്ള ചില ആയൂര്‍വേദ പ്രതിവിധികള്‍ ഏതെന്ന് നോക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രെയിൻ ഫുഡ് മാത്രമല്ല ബ്രേക്ക് ഫാസ്റ്റ് നമ്മുടെ ശരീര ഭാരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ബ്രേക്കഫാസ്റ്റ് വളരെ പ്രധാനമാണ്. പ്രഭാത ഭക്ഷണം തീര്‍ച്ചയായും ഒരു ശീലമാക്കണം ഒരു ദിവസത്തെ ഊര്‍ജ്ജം മുഴുവന്‍ ലഭിക്കുന്നത് പ്രാതലിലൂടെയാണ്. മാത്രമല്ല ആഹാരത്തിന് കൃത്യമായ സമയം പാലിക്കണം.
ഉലുവ ഒരു പിടിയെടുത്ത് ദിവസവും രാത്രി ശുദ്ധവെള്ളത്തില്‍ ഇട്ട് വയ്്ക്കുക പിറ്റേദിവസം അത് എടുത്ത് ഞെരിടിപ്പിഴിഞ്ഞ് ആ വെള്ളം കുടിക്കുക ഇങ്ങനെ ഒരു മാസക്കാലം കൂടിക്കുന്നത് ശരീരം വണ്ണം വെയ്ക്കാന്‍ സഹായിക്കും.
ശരീരം പുഷ്ടിപ്പെടുവാന്‍ ബ്രഹ്മി നെയ്യില്‍ വറുത്ത് പാലു കൂട്ടി പതിവായി സേവിക്കുക.
ശരീരം പുഷ്ടിപ്പെടാന്‍ തുല്യഅളവില്‍ അമുക്കുരുവും ഉണക്ക മുന്തിരിയും നന്നായി ചതയ്ക്കുക. ഇതില്‍ നിന്നും രണ്ടു സ്പൂണ്‍ വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് പതിവായി രാത്രി ഭക്ഷണത്തിനുശേഷം കുടിക്കുക.
ബദാം പരിപ്പ് പൊടിച്ചിട്ടു പാല്‍ കാച്ചി കഴിക്കുക.
ഇന്തുപ്പും വെണ്ണയും ചേര്‍ത്ത് രാത്രി ആഹാരം കഴിക്കുകയാണെങ്കില്‍ കുട്ടികള്‍ നന്നായി തടി വെയ്ക്കും
വിഷ്ണു ക്രാന്തി ചതച്ചിട്ടു പാല്‍ കാച്ചി കഴിക്കുന്നത് നല്ലതാണ്.
നിലക്കടല പച്ചയ്ക്ക് തോട് പൊളിച്ചു കഴിക്കുന്നത് വളരെ നല്ലതാണ്
ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ എന്നിവ ഉള്‍പ്പെടുത്തുന്നത് നിറയെ പച്ചക്കറിയും, ഇലകളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണം
ആഹാരത്തിനോടൊപ്പം മിതമായ വ്യായമവും മെലിഞ്ഞവര്‍ക്ക് ആവശ്യമാണ്. എന്നാല്‍ മാത്രമേ ദഹനം നടക്കുകയും അമിതമായി ശരീരഭാരം കൂടാതെയും ഇരിക്കുകയുള്ളു.
തൈറോയ്ഡ്, പ്രമേഹം എന്നിവ മൂലവും ശരീരം മെലിഞ്ഞ് പോകുന്നതിന് കാരണമാകുന്നു. അതിനാല്‍ രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും ചെക്കപ്പ് നടത്തുന്നത് നന്നായിരിക്കും.
ഭക്ഷണം ‘റിച്ച്’ ആക്കൂ
വണ്ണം കൂട്ടാന്‍ സഹായിക്കുന്ന ചിലതരം ഭക്ഷണങ്ങളുണ്ട്. അവയെ നമുക്ക് അനാവശ്യ കൊഴുപ്പില്ലാത്ത റിച്ച് ഭക്ഷണം എന്നു പറയാം. കൊഴുപ്പ് നീക്കാത്ത പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, ചോറ് തുടങ്ങിയവ തടി കൂടുവാന്‍ സഹായിക്കും. ഐസ്‌ക്രീം, ചോക്ലേറ്റ്, കേക്ക്, വറുത്ത സ്‌നാക്‌സ്, ചീസ് ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെങ്കിലും തടി കൂഡട്ടാൻ സഹായിക്കുന്നവയാണ്. കൊഴുപ്പു കളയാത്ത പാല്‍, പഴച്ചാറുകള്‍, ചോറ് എന്നിവയും വണ്ണം വയ്ക്കാന്‍ സഹായിക്കും. നെയ്യ് ചേര്‍ത്ത് ചോറുണ്ണുന്നത് വണ്ണം വയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ്.
ഇറച്ചിയില്‍ തന്നെ ചുവന്ന ഇറച്ചികള്‍ വണ്ണം കൂട്ടുന്നതില്‍ മുഖ്യപങ്കു വഹിയ്ക്കുന്നവയാണ്.