ചർമ്മത്തിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴങ്ങൾ

Spread the love

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച്‌ ശ്രദ്ധിച്ചാല്‍ തന്നെ മുഖത്ത് പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയാം.

ഇതിനായി ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

1. ഓറഞ്ച്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ ചർമ്മത്തിന് ജലാംശം നല്‍കുകയും ചര്‍മ്മത്തിലെ വരള്‍ച്ച, ചുളിവുകള്‍ എന്നിവയെ അകറ്റുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

2. പപ്പായ 

വിറ്റാമിനുകളായ എ, ബി, സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയതാണ് പപ്പായ. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

3. തണ്ണിമത്തന്‍ 

95% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയില്‍ വിറ്റാമിനുകളായ എ, ബി, സി തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.

4. പൈനാപ്പിള്‍

വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവ അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്.

5. മാമ്ബഴം

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാമ്ബഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

6. ആപ്പിള്‍

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

7. പേരയ്ക്ക

വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പേരയ്ക്ക. ഇവ ചുളിവുകളെ തടയാനും ചര്‍മ്മത്തെ ചെറുപ്പമായിരിക്കാനും സഹായിക്കും.

8. മാതളം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.