ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണ പാനീയങ്ങൾ

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണ പാനീയങ്ങൾ

ലോകത്താകമാനം 55 ദശലക്ഷം പേര്‍ ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ. ഓർമ്മക്കുറവ്, ചിന്തയിലെ ബുദ്ധിമുട്ടുകള്‍, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങള്‍, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പരിചിതമായ പരിസരങ്ങള്‍ മറന്നുപോവുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകള്‍ മറക്കുക, പഴയ ഓർമകള്‍ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ ഡിമെൻഷ്യ ബാധിതരില്‍ കാണാം.

ഡിമെൻഷ്യ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണ പാനീയങ്ങളെ പരിചയപ്പെടാം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഇലക്കറികള്‍

ഇലക്കറികളില്‍ വിറ്റാമിനുകളായ കെ, ഇ, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

2. ബെറിപ്പഴങ്ങള്‍

ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറികളില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച്‌ ഫ്ലേവനോയ്ഡുകള്‍, ഇത് തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും ബെറി പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.

3. നട്സ് 

ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിൻ ഇ എന്നിവയാല്‍ സമ്ബുഷ്ടമാണ് നട്സുകള്‍. ഇവയെല്ലാം തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കാം.

4. ഫാറ്റി ഫിഷ്

സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും കൊഴുപ്പുള്ള മത്സ്യം കഴിക്കുന്നത് നല്ലതാണ്.

5. മുഴുധാന്യങ്ങള്‍

നാരുകള്‍, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ് ധാന്യങ്ങള്‍. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

6. ഒലീവ് ഓയില്‍

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് സമ്ബുഷ്ടമാണ് ഒലീവ് ഓയില്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

7. മഞ്ഞള്‍

മഞ്ഞളില്‍ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്‍റി- ഇൻഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുള്ള ഒരു സംയുക്തമാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

8. ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റില്‍ ഫ്ലേവനോയ്ഡുകള്‍, കഫീൻ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

9. ഗ്രീൻ ടീ

ഗ്രീൻ ടീയില്‍ കാറ്റെച്ചിൻസ് ഉള്‍പ്പെടെയുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതും തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഡിമെൻഷ്യ സാധ്യത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.