ഉറക്കഗുളിക പതിവാക്കുന്നത് അത്ര സുരക്ഷിതമല്ല; ന്യൂറോളജിക്കല്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം

Spread the love

കോട്ടയം: ത്കണ്ഠയും ഉറക്കമില്ലായ്മയുമൊക്കെ ഇന്ന് സർവസാധാരണമാണ്. അത് പരിഹരിക്കാൻ പല മരുന്നുകളും ഇന്ന് വിപണിയിൽ സുലഭമാണ്. അത്തരത്തിൽ ഉറക്കം കിട്ടാനും ഉത്കണ്ഠ കുറയ്ക്കാനും കഴിക്കുന്ന മരുന്നുകൾ പിന്നീട് മാരകമായ ന്യൂറോളജിക്കൽ രോ​ഗങ്ങൾക്ക് കാരണമാകാമെന്ന് സ്വീഡിഷ് ഗവേഷകരുടെ പഠനം.

ജെഎഎംഎ ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ആന്‍റിഡിപ്രസന്‍റുകൾ, ഉത്കണ്ഠാ വിരുദ്ധ ഗുളികകൾ, ഉറക്ക ​ഗുളികകൾ തുടങ്ങിയ സാധാരണ മാനസികരോഗ മരുന്നുകളുടെ ദീർഘകാല ഉപയോഗവും അപൂർവവും മാരകവുമായ ന്യൂറോളജിക്കൽ രോഗമായ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസും (ALS) തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു. ലൂ ഗെഹ്രിഗ്സ് രോഗം എന്നും ഇതിനെ അറിയപ്പെടുന്നു. ആളുകൾക്ക് നടക്കാനും സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനും ഒടുവിൽ ശ്വസിക്കാനുമുള്ള കഴിവ് കാലക്രമേണ നഷ്ടപ്പെടുന്നതാണ് ഈ അവസ്ഥ.

ആയിരത്തിലധികം എഎൽഎസ് രോ​ഗികളെ വിലയിരുത്തിയതിൽ നിന്നും നിയന്ത്രണ ഏജൻസികളിൽ നിന്നുള്ള ഡാറ്റകൾ പ്രകാരവും പതിവായി മനോരോ​ഗ മരുന്നുകൾ ഉപയോഗിച്ചിരുന്നവർക്ക് പിന്നീട് ജീവിതത്തിൽ എഎല്‍എസ് രോഗനിർണയം നടത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി. മാത്രമല്ല, ഇവരിൽ രോ​ഗത്തിന്റെ പുരോ​ഗതി വളരെ വേ​ഗത്തിലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതശൈലിയും ജനിതകവും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും എഎല്‍എസ് രോഗത്തിനും പ്രധാന ഘടകങ്ങളാണ്. 65 വയസിന് താഴെ ഉള്ളവരിലാണ് ഈ ശക്തമെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ മനോരോ​ഗ മരുന്നുകൾ കാരണമാണ് എഎൽഎസ് ഉണ്ടാകുന്നതെന്നതിൽ പഠനം വ്യക്തത നൽകുന്നില്ല. മാത്രമല്ല, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ എഎൽഎസിന്റെ ആദ്യകാല ലക്ഷണങ്ങൾ ആണോ എന്നതിലും വിശാലമായ പഠനം ആവശ്യമാണെന്ന് വിദ​ഗ്ധർ പറയുന്നു.