play-sharp-fill
ചെറുപ്പം നിലനിർത്താൻ ഫ്ളക്സ് സീഡ് കൊണ്ടുള്ള കിടിലൻ ഫേസ് പാക്കുകൾ, അറിയാം…!

ചെറുപ്പം നിലനിർത്താൻ ഫ്ളക്സ് സീഡ് കൊണ്ടുള്ള കിടിലൻ ഫേസ് പാക്കുകൾ, അറിയാം…!

ഫ്ളാക്സ് സീഡ് ചർമ്മസംരക്ഷണത്തിന് മികച്ചതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പോലുള്ള അവശ്യ പോഷകങ്ങളാല്‍ നിറഞ്ഞ ഫ്ളാക്സ് സീഡുകള്‍ ചർമ്മത്തെ പോഷിപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്നു.

ഫ്ളാക്സ് സീഡ് വരണ്ട ചർമ്മം അകറ്റുകയും ചർമ്മത്തിൻ്റെ മൃദുത്വം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.


പോഷകങ്ങള്‍, നാരുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ സമ്ബന്നമായ ഉറവിടമാ‌ണ് ഫ്ളാക്സ് സീഡുകള്‍. ഫ്ളാക്സ് സീഡില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം കൂടുതല്‍ ലോലമാക്കാൻ സഹായിക്കുന്നതായി ഇൻ്റർനാഷണല്‍ ജേണല്‍ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഫ്ലാക്സ് സീഡിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കും. ഫ്ളാക്സ് സീഡ് പതിവായി ചർമ്മത്തില്‍ ഉപയോഗിക്കുന്നത് മുഖത്തെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു.‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖം സുന്ദരമാക്കാൻ ഫ്ളാക്സ് സീഡ് കൊണ്ടുള്ള ഫേസ് പാക്കുകള്‍

ഒന്ന്

1 ടേബിള്‍സ്പൂണ്‍ കുതിർത്ത ഫ്ളാക്സ് സീഡ്, 1 ടേബിള്‍ സ്പൂണ്‍ തേൻ, 1 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ യോജിപ്പിച്ച്‌ പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

രണ്ട്

1 അവാക്കാഡോയുടെ പേസ്റ്റ്, 1 ടേബിള്‍സ്പൂണ്‍ ഫ്ളാക്സ് സീഡ്, 1 ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവ യോജിപ്പിച്ച്‌ മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുക. മുഖത്തെ ചുളിവുകള്‍ മാറാൻ മികച്ചതാണ് ഈ പാക്ക്.