play-sharp-fill
പാലും മുട്ടയും മാംസവും കഴിക്കാറില്ലേ? എല്ലുകളുടെ ബലം കൂട്ടാൻ ഇവ കഴിച്ചാൽ മതിയാകും

പാലും മുട്ടയും മാംസവും കഴിക്കാറില്ലേ? എല്ലുകളുടെ ബലം കൂട്ടാൻ ഇവ കഴിച്ചാൽ മതിയാകും

എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാം. കാത്സ്യം ശരീരത്തില്‍ കുറയുമ്ബോള്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മോശമാകാന്‍ കാരണമാകും.

പാല്‍, മുട്ട, മത്സ്യം, ചിക്കന്‍ തുടങ്ങിയവയിലൊക്കെ ശരീരത്തിന് വേണ്ട കാത്സ്യം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും കഴിക്കാത്തവരാണോ? സാരമില്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ബദാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാത്സ്യം ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. 28 ഗ്രാം ബദാമില്‍ 76 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്.

2. വാള്‍നട്സ് 

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

3. ചീര 

കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

4. ചിയാ സീഡ് 

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ചിയാ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

5. എള്ള് 

എള്ളിലും കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കഴിക്കുന്നതും എല്ലുകള്‍ക്ക് നല്ലതാണ്.

6. ബ്രൊക്കോളി

ഒരു കപ്പ് ബ്രൊക്കോളിയില്‍ 43 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബ്രൊക്കോളിയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

7. ഡ്രൈഡ് ഫിഗ്സ് 

100 ഗ്രാം അത്തിപ്പഴത്തില്‍ 55 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാ ഉണക്ക അത്തിപ്പഴം കഴിക്കുന്നത് കാത്സ്യത്തിന്‍റെ അഭാവത്തെ തടയാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

8. ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഈന്തപ്പഴവും കഴിക്കാം.

9. പയറുവര്‍ഗങ്ങള്‍

കാത്സ്യം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കും.