വെള്ളരിക്കാ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ഗുണങ്ങൾ

Spread the love

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. 95 ശതമാനവും വെള്ളം അടങ്ങിയ വെള്ളരിക്ക ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്ബ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങളും വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്.

വെള്ളരിക്ക പോലെ തന്നെ ഗുണമുള്ളതാണ് വെള്ളരിക്കാ വിത്തുകള്‍ക്കും. ഫൈബറിന്റെ നല്ലൊരു ഉറവിടമാണ് വെള്ളരിക്കാ വിത്തുകള്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. വെള്ളരിക്കയുടെ വിത്തിലും വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിറ്റാമിന്‍ കെ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വെള്ളരിക്കാ കുരുവില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

സിങ്ക് അടങ്ങിയ വെള്ളരിക്കാ കുരു കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.