video
play-sharp-fill
ദിവസവും രാവിലെ ഉപ്പുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ? അറിയാം…!

ദിവസവും രാവിലെ ഉപ്പുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ? അറിയാം…!

രാവിലെ ഉണർന്നാല്‍ ഉടൻ വെറും വയറ്റില്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?. എന്നാല്‍ അത് ഉപ്പ് വെള്ളം ആണെങ്കിലോ?

ഒരു ഗ്ലാസ് ഉപ്പു വെള്ളം കുടിച്ച്‌ ദിവസം ആരംഭിക്കുന്നതും ശരീരത്തിൻ്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ധാരാളം പഠനങ്ങള്‍ നന്നിട്ടുണ്ട്.

വളരെ കുറഞ്ഞ അളവില്‍ ഇങ്ങനെ ഉപ്പു വെള്ളം കുടിക്കുന്ന ശീലം നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്തേക്കാം. ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് തുടങ്ങി ദഹനപ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകരമാകും എന്നാണ് വാദങ്ങള്‍. സാധാരണ വെള്ളം കുടിക്കുന്നതും ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുമെങ്കിലും ഉപ്പുവെള്ളത്തില്‍ ധാരാളം ഇലക്‌ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട് അത് അധിക ഗുണം ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നുവർ, അമിതമായി വിയർക്കുന്നവർ, കഠിനമായ ചൂടുള്ള സമയം ഇങ്ങനെയുള്ള അവസ്ഥയില്‍ ഇത് പ്രയോജനപ്പെടും എന്ന് ന്യൂട്രീഷ്യനിസ്റ്റായ സാധ്ന പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെർബല്‍ ചായ അല്ലെങ്കില്‍ പാനീയങ്ങളൊക്കെ വിവിധ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവയ്ക്കൊന്നിനും ഉപ്പു വെള്ളത്തിനു നല്‍കാൻ കഴിയുന്നത്ര ഇലക്‌ട്രോലൈറ്റുകളെ പ്രദാനം ചെയ്യാൻ സാധിക്കില്ല. ഹെർബല്‍ പാനീയങ്ങള്‍ക്കൊപ്പം ചേർത്തോ അല്ലെങ്കില്‍ വ്യത്യസ്ത സമയങ്ങളില്‍ ഉപ്പു ചേർത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലിനിർത്തുന്നതിനും, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

അതിരാവിലെ ഉപ്പ് വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

ജലാംശം, ഇലക്‌ട്രോലൈറ്റുകളുടെ സന്തുലനം

ജലാംശം, നാഡികളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവയ്ക്ക് ആവശ്യമായ സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ ഇലക്‌ട്രോലൈറ്റുകള്‍ ഉപ്പുവെള്ളത്തിലുണ്ട്. അമിതമായ വിയർപ്പ് അല്ലെങ്കില്‍ വ്യായാമ പ്രവർത്തനങ്ങള്‍ എന്നിവയിലൂടെ ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകള്‍ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ട്.

ദഹന ആരോഗ്യം

ആമാശയത്തിലെ എൻസൈമുകളുടെയും ഹൈഡ്രോക്ലോറിക് ആസിഡിൻ്റെയും ഉല്‍പാദനത്തെ ഉത്തേജിപ്പിച്ച്‌ ദഹനവും പോഷകങ്ങള്‍ ആഗിരണവും ഉപ്പുവെള്ളം സുഗമമാക്കുന്നു. ഇതിലൂടെ മലബന്ധത്തില്‍ നിന്നും ആശ്വാസം ലഭിക്കുന്നു.

ചർമ്മ ആരോഗ്യം

ഉപ്പുവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍, വീക്കം കുറയ്ക്കുകയും ചർമ്മത്തില്‍ ഉണ്ടാകാൻ സാധ്യതയുള്ള അസ്വസ്ഥതകള്‍ക്ക് പ്രതിരോധം സൃഷ്ട്ടിക്കുകയും ചെയ്യും. ചർമ്മത്തിലെ ജലാംശം നിലനിർത്തി പിഎച്ച്‌ സന്തുലനവും സാധ്യമാക്കുന്നു.

ശ്വസന ആരോഗ്യം

ഉപ്പ് വെള്ളം തൊണ്ടവേദന ശമിപ്പിക്കാനും ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.

വിഷവിമുക്തമാക്കല്‍

ഉപ്പുവെള്ളം നേരിയ തോതില്‍ ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. അങ്ങനെ മൂത്രത്തിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കാനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും.

എന്നാല്‍ ഇത്തരം ഗുണങ്ങളുള്ളത് കൊണ്ട് അമിത അളവില്‍ ഉപ്പുവെള്ളം കുടിക്കരുത്. ചെറിയ അളവില്‍ തുടങ്ങി പാർശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ശീലമാക്കുക.രക്താതി സമ്മർദ്ദം നേരിടുന്നവർ, കിഡ്നി അനുബന്ധമായ രോഗങ്ങളുള്ളവർ, നിർജ്ജലീകരണമുള്ളവർ, ഇത്തരക്കാർ വിദഗ്ധ ഡോക്ടറുടെ നിർദ്ദേശത്തോടെയല്ലാതെ ഉപ്പുവെള്ളം സ്ഥിരമായി കുടിക്കുന്ന ശീലം കൊണ്ടു വരരുത്.