play-sharp-fill
കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ നാല് തരം മിൽക്കുകൾ

കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ നാല് തരം മിൽക്കുകൾ

ശരീരത്തില്‍ കൊളസ്ട്രോളിന്‍റെ അളവ് കൂടുന്നതാണ് ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേയ്ക്ക് നയിക്കുന്ന പ്രശ്നമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്.

കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.


കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നാല് തരം പാലുകളെ പരിചയപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. സോയ മില്‍ക്ക്

ഫാറ്റും കലോറിയും കുറഞ്ഞ ഒന്നാണ് സോയ മില്‍ക്ക്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ ആയ എല്‍ഡിഎല്‍ കുറയ്ക്കാന്‍ സഹായിക്കും. ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ സോയ മില്‍ക്ക് പതിവായി കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

2. ഓട് മില്‍ക്ക്

ഫാറ്റി ഇല്ലാത്ത, ബീറ്റാ ഗ്ലൂക്കനും ഫൈബറും ധാരാളം അടങ്ങിയ ഓട് മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവ പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും.

3. ഫ്ലക്സ് സീഡ് മില്‍ക്ക്

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതാണ് ഫ്ലക്സ് സീഡ്. അതിനാല്‍ ഫ്ലക്സ് സീഡ് പാല്‍ കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. ബദാം പാല്‍

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി രാത്രി കുതിർത്തുവച്ച ബദാം തൊലികളഞ്ഞ് എടുക്കുക. ശേഷം ഇവയും വെള്ളവും ചേർത്ത് ഒരു ബ്ലെൻഡറില്‍ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ബദാം പാല്‍ മധുരമുള്ളതാക്കാൻ രണ്ട് ഈന്തപ്പഴങ്ങള്‍ കൂടി ചേർക്കാം.