play-sharp-fill
മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ…എന്നാൽ ആരോഗ്യ പ്രശ്നങ്ങളും വിദൂരമല്ല ; ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ…എന്നാൽ ആരോഗ്യ പ്രശ്നങ്ങളും വിദൂരമല്ല ; ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

സ്വന്തം ലേഖകൻ

ദീര്‍ഘ നേരം ഇരുന്ന് കൊണ്ടുള്ള ജോലി ആരോഗ്യത്തെ ബാധിക്കും.എന്നാല്‍ പലരും അത് ഗൗരവത്തില്‍ എടുക്കാറില്ല. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് എത്തിപ്പെടാനുള്ള സാധ്യത വലുതാണ്. ഇത്തരത്തില്‍ മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ കുറച്ച്‌ നേരമെങ്കിലും ആരോഗ്യത്തിനും ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമായ ഘടകമാണ്.

നടത്തം, ലഘു വ്യായാമം, ഇടക്കിടെ നിവരുക കുനിയുക, കൂടാതെ ഭക്ഷണവും ശ്രദ്ധിക്കേണ്ട കാര്യമാണ്. അധികം കലോറികള്‍ ഇല്ലാത്ത ശരീരത്തിന് ഉണര്‍വ് നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കുക. ഇവയെല്ലാം ശരീരത്തെ റിലാക്‌സ് ആക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുന്ന് കൊണ്ട് ജോലി ചെയുമ്പോള്‍ ശരീരത്തില്‍ ധാരാളം കൊഴുപ്പ് അടിയും. ഇത് വഴി ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടാകാനും അത് ഹൃദ്രോഗത്തിനും കാരണമാവുകയും ചെയും. ശരീര ഭാരം കൂടുന്നതിനും ദീര്‍ഘനേരം ഇരുന്ന് കൊണ്ടുള്ള ജോലി വഴിവെക്കും. ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാവും.

പ്രമേഹം, വെരിക്കോസ് വെയിൻ തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത്തരത്തില്‍ ഇരുന്ന് കൊണ്ടുള്ള ജോലി കാരണമായേക്കാം. ദീര്‍ഘനേരം ഇരിക്കുന്നതിലൂടെ കാലുകളിലെ ഞരമ്പുകള്‍ക്ക് പ്രഷര്‍ അധികമാവും ഇത് വെരിക്കോസ് വെയിന് വഴിവെക്കും. ശരീരം അനങ്ങാതെയുള്ള ജോലി ചെയുന്നവരെ എളുപ്പത്തില്‍ പിടികൂടുന്ന രോഗമാണ് പ്രമേഹം. ശരിയായി ഇരുന്ന് കൊണ്ട് ജോലി ചെയുന്നതെങ്കില്‍ അത് കഠിനമായ ശരീര വേദനക്ക് കാരണമാവും.

കൂടാതെ പേശി തകരാറ്, വൃക്കരോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ഗുരുതരമായ ഡിവിറ്റി(ഡീപ് വെയ്ൻ ത്രോംബോസിസ്), അസ്ഥിക്ഷതം തുടങ്ങിയ ഗുരുതരമായ രോഗങ്ങളാണ് ദീര്‍ഘനേരം ഇരുന്ന്‌കൊണ്ട് ജോലി ചെയുന്നവരെ കാത്തിരിക്കുന്നത്.