ഏറ്റുമാനൂരിൽ ഡോ വി. പി..ഗംഗാധരന്‍ നയിക്കുന്ന ക്യാന്‍സര്‍ബോധവത്കരണ സെമിനാര്‍ മാര്‍ച്ച് 5-ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഏറ്റുമാനൂര്‍: ലൈസന്‍സ്ഡ് എഞ്ചീനിയേഴ്‌സ് ആന്‍ഡ സൂപ്പർ വൈസേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്)കോട്ടയംജില്ലാകമ്മറ്റി തുടര്‍വിദ്യാഭ്യാസ ,ക്ഷേമനിധി കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി.ഗംഗാധരന്‍ നയിക്കുന്ന ക്യാന്‍സര്‍ബോധവത്കരണ ആരോഗ്യസെമിനാര്‍ മാര്‍ച്ച് അഞ്ചിന് ഏറ്റൂമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകുന്നേരം നാല് മണിയ്ക്ക് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍ അധ്യക്ഷതവഹിക്കും. നഗരസഭാചെയര്‍ പേഴ്‌സണ്‍ ലൗലിജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. അംഗങ്ങള്‍ക്കും കുടുംബാഗങ്ങള്‍ക്കും പൊതുസമൂഹത്തില്‍ നിന്നുള്ളവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്രസമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍,സെക്രട്ടറി കെ.കെ.അനില്‍കുമാര്‍,സ്റ്റേറ്റ് വെല്‍ഫെയര്‍ സ്റ്റ്യാറ്റുട്ടറി ബോര്‍ഡ് അംഗം കെ.എന്‍. പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.