video
play-sharp-fill
മുഖത്തെ കറുത്ത പാടുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ അകറ്റി മുഖം സുന്ദരമാക്കാം..!എങ്കിൽ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ..!

മുഖത്തെ കറുത്ത പാടുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ അകറ്റി മുഖം സുന്ദരമാക്കാം..!എങ്കിൽ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ..!

സ്വന്തം ലേഖകൻ

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ധാരാളം ആരോഗ്യഗുണങ്ങൾ കറ്റാർവാഴയ്ക്കുണ്ട്. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും, ചർമ്മത്തിന് പുറത്തെ ചൊറിച്ചിലിനുമെല്ലാം ഉത്തമമാണ് കറ്റാർവാഴ. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളുമെല്ലാം മുഖത്തെ നിറം വർധിപ്പിക്കാൻ സഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ഈ രീതിയിൽ ഉപയോ​ഗിക്കാം…

ഒന്ന്…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖക്കുരു വരണ്ട ചർമ്മം എന്നിവ അകറ്റാൻ അൽപ്പം കറ്റാർവാഴ ജെല്ലും നാരങ്ങാ നീരും ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.

രണ്ട്…

ഇരുണ്ട നിറം കുറയ്ക്കുന്നതിനും മുഖത്തും കണ്ണിനു താഴെയുമുള്ള ചുളിവുകള്‍ കുറയ്ക്കുന്നതിനും ഈ പാക്ക് സഹായിക്കും. കറ്റാര്‍ വാഴ ജെൽ, തക്കാളി നീര്, മഞ്ഞള്‍, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം മുഖത്തിടുക.

മൂന്ന്…

മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന മറ്റൊരു മാസ്‌ക് ആണിത്. മുഖത്തെ ഈര്‍പ്പം നില നിര്‍ത്താനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും പാല്‍ സഹായിക്കുന്നു. കറ്റാര്‍വാഴ ജെല്ലും പാലും മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുക. അല്‍പനേരം കഴിഞ്ഞ് കഴുകിക്കളയുക.