മാറാത്ത കാല്‍മുട്ടു വേദന പലരേയും അലട്ടുന്ന പ്രശ്നമാണ്, കാരണം മാനസിക പിരിമുറുക്കമാകാം; വിദഗ്ധർ പറയുന്നത് ഇങ്ങനെ

Spread the love

കാല്‍മുട്ടു വേദന പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ട് കാല്‍മുട്ടു വേദന ഉണ്ടാകാം. എന്നാല്‍ കാല്‍മുട്ടു വേദനയും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന കാര്യം പലർക്കും അറിയില്ല.

മാനസിക സമ്മർദ്ദം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുക. ദീർഘകാലം നീണ്ടു നില്‍ക്കുന്ന മാനസിക സമ്മർദ്ദം ആ വ്യക്തിയുടെ ന്യൂറോ എൻഡോക്രൈൻ സംവിധാനത്തെ ബാധിക്കുന്നു. ഇത് വിട്ടുമാറാത്ത സന്ധിവേദനയിലേക്ക് നയിക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു.

സമ്മർദ്ദം എല്ലാവരും അനുഭവിക്കുന്ന ഒരു സാധാരണ പ്രതികരണമാണ്. എന്നാല്‍ സമ്മർദം ദീർഘകാലം നീണ്ടു നില്‍ക്കുന്നത് ആരോഗ്യത്തെ മേശമായി ബാധിക്കാം. ദീർഘകാലം നീണ്ടു നില്‍ക്കുന്ന സമ്മർദ്ദം കാലക്രമേണ ശരീരത്തില്‍ തേയ്മാനം ഉണ്ടാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്കണ്ഠ വിവിധ ശാരീരിക ശോഷണത്തിനും പേശികളുടെ ബലഹീനതയ്‌ക്കും കാരണമാകുന്നു. ഇത് വേദനയെ കൂടുതല്‍ വഷളാക്കുന്നു. മൂന്നാമതായി, ഉത്കണ്ഠ കാരണം ശരീരത്തിന്റെ നാഡീവ്യൂഹം പിരിമുറുക്കത്തിലാകുന്നു. ഇത് രക്തക്കുഴലുകളുടെ സങ്കോചം ഉള്‍പ്പെടെയുള്ള ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാകുന്നു.

ഏറെ നാളായി അലട്ടുന്ന സമ്മർദം ആരോഗ്യത്തെ മേശമായി ബാധിക്കാം. ദീർഘകാലം നീണ്ടു നില്‍ക്കുന്ന സമ്മർദ്ദം കാലക്രമേണ ശരീരത്തില്‍ തേയ്മാനം ഉണ്ടാക്കുന്നതിനും ഇടയാക്കുമെന്ന് വിദഗ്ധർ പറയുന്നു.

മാനസിക-ശാരീരിക പിരിമുറുക്കങ്ങള്‍ കുറയ്‌ക്കാൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുന്നതിനൊപ്പം വ്യായാമം പതിവാക്കുക കൂടാതെ പുകവലി ഉപേക്ഷിക്കുക തുടങ്ങിയവ ദൈനംദിന ശീലങ്ങളുടെ ഭാഗമാക്കാം.

യോഗ പോലുള്ള വ്യായാമമുറകള്‍ പരിശീലിക്കുന്നത് ശാരീരികമായും മാനസികമായുമുള്ള സമ്മർദ്ദവും പിരിമുറക്കവും നീക്കാൻ സഹായിക്കും. കൂടാതെ ഇത് ശരീരത്തിന് വഴക്കവും ബലവും വർധിപ്പിക്കും.