video
play-sharp-fill
കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് ; ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലമാകാം, ശ്രദ്ധിക്കുക

കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് ; ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലമാകാം, ശ്രദ്ധിക്കുക

സ്വന്തം ലേഖകൻ

കൊളസ്‌ട്രോള്‍ രോഗം എന്നത് ഒരു വ്യക്തിയെ പതുക്കെ കൊല്ലുന്ന നിശബ്ദ കൊലയാളിയെപ്പോലെയാണെന്ന് പറയാറുണ്ട്. നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. എന്നാല്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഒരു പരിധിക്കപ്പുറം വര്‍ദ്ധിക്കുകയാണെങ്കില്‍ അത് അപകടകരമാണ്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വളരെക്കാലം ഉയര്‍ന്നുനില്‍ക്കുകയാണെങ്കി അത് ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ കാരണമാകാം. കൊളസ്‌ട്രോള്‍ കൂടിയാല്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. അത്തരത്തില്‍ നമ്മുടെ കാലുകളില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ അറിയാം

ക്ലോഡിക്കേഷന്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയര്‍ന്ന കൊളസ്ട്രോളിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നായ രക്തപ്രവാഹത്തിന്റെ അഭാവം മൂലമുണ്ടാകുന്ന വേദനയെ ക്ലോഡിക്കേഷന്‍ എന്നാണ് പറയുന്നത്. ഇത് കാലുകളുടെ പേശികളില്‍ വേദന, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ഒരു നിശ്ചിത ദൂരം നടന്നതിന് ശേഷമാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്. കുറച്ച് സമയം വിശ്രമിച്ചാല്‍ വേദന മാറാം. കാലുകള്‍, തുടകള്‍, നിതംബം, ഇടുപ്പ്, പാദങ്ങള്‍ എന്നിവിടങ്ങളിലാണ് ക്ലോഡിക്കേഷന്റെ വേദന കൂടുതലായി അനുഭവപ്പെടുന്നത്.

കാലില്‍ തണുപ്പ് അനുഭവപ്പെടുക

ഉയര്‍ന്ന കൊളസ്ട്രോളിന്റെ മറ്റൊരു ലക്ഷണമാണ് കാലിലെ തണുപ്പ് . ഉയര്‍ന്ന ഊഷ്മാവില്‍ പോലും നിങ്ങളുടെ പാദങ്ങളില്‍ തണുപ്പും വിറയലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പെരിഫറല്‍ ആര്‍ട്ടറി ഡിസീസിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കണ്ടാല്‍ പിന്നെ കൂടുതല്‍ കാലതാമസം വരുത്തരുത്, ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് പരിശോധന നടത്തുക.

പാദങ്ങളുടെ നിറത്തിലും ഘടനയിലും മാറ്റങ്ങള്‍

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാരണം രക്തക്കുഴലുകള്‍ അടയുകയും ഇത് രക്തപ്രവാഹത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ രക്തപ്രവാഹം കുറവാകുമ്പോള്‍ അത് ആ അവയവത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയും ചര്‍മ്മത്തിന്റെ ഘടനയെയും ബാധിക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പാദങ്ങളുടെ ചര്‍മ്മത്തിന്റെ നിറത്തിലും ഘടനയിലും എന്തെങ്കിലും മാറ്റം കാണുന്നുണ്ടെങ്കില്‍ അതൊരുപക്ഷേ ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലമാകാം സംഭവിക്കുന്നത്.

Tags :