
സ്വന്തം ലേഖകൻ
ഇന്നത്തെക്കാലത്ത് ഒട്ടുമിക്ക പേരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമതിമായ ശരീരഭാരം എന്നത്. ഇത് ഒഴിവാക്കാനായി പലരും പല വഴികളും തേടാറുണ്ട്. ഡയറ്റും എക്‌സര്‍സൈസുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരും നിരവധിയാണ്. എന്നാല്‍ നിത്യേന ഇക്കാര്യങ്ങളൊക്കെ ചെയ്യാന്‍ മടിയുളളവരാണ് മിക്കവരും എന്നതാണ് വാസ്തവം. ഭക്ഷണനിയന്ത്രണവും വ്യായാമവുമില്ലാതെ ശരീരഭാരം കുറയ്ക്കാനുളള ചില വഴികള്‍ അറിയാം.
ധാരാളം വെള്ളം കുടിക്കുക: ശരീരത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാന്‍ തുടങ്ങുക. വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, മറ്റ് പല ഗുണങ്ങളും നല്‍കുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് വെള്ളം കുടിച്ചാല്‍ നിര്‍ജ്ജലീകരണം സംഭവിക്കില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക: ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണം കഴിച്ചാല്‍ പെട്ടന്ന് വയര്‍ നിറഞ്ഞതായി അനുഭവപ്പെടും. അതിനാല്‍ തന്നെ വിശപ്പ് കുറയാം. ഇങ്ങനെ ഭക്ഷണക്രമം നിയന്ത്രിക്കാനും സമീകൃതമായ അളവില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ ഭാരം നിയന്ത്രിക്കാനും കഴിയും.
സാവധാനം കഴിക്കുക: ഭക്ഷണം നന്നായി ദഹിക്കാനും അമിതവണ്ണം വര്‍ദ്ധിക്കാതിരിക്കാനും സാവധാനം ചവച്ചരച്ച് കഴിക്കണം. ഇത്തരത്തില്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് പോഷകങ്ങള്‍ ലഭ്യമാകുകയും അവയുടെ ഗുണങ്ങള്‍ ശരീരത്തില്‍ ദൃശ്യമാകുകയും ചെയ്യും. അതുകൊണ്ടാണ് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ പതുക്കെ ഭക്ഷണം കഴിക്കണം.
ചെറിയ അളവില്‍ കഴിക്കുക: ഒരേസമയം അധിക അളവില്‍ ഭക്ഷണം കഴിക്കരുത്. പല തവണയായി ചെറിയ അളവില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഇങ്ങനെ ചെയ്താല്‍ ഭാരം കൂടില്ല.
ഭക്ഷണം കഴിച്ച ഉടന്‍ ഉറങ്ങരുത് : ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഉറങ്ങുന്നതിന് കുറച്ച് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുകയോ ഭക്ഷണം കഴിച്ച ഉടന്‍ ഉറങ്ങാതിരിക്കുകയോ ചെയ്യുന്നതാണ് നല്ലത് .രാത്രിയില്‍ പരമാവധി ലഘുഭക്ഷണം കഴിക്കുക.
ഭക്ഷണം കഴിച്ചതിന് ശേഷം നടക്കുക:ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണം കഴിച്ചശേഷം 15 മുതല്‍ 20 മിനിറ്റ് വരെ നടക്കാവുന്നതാണ്.
മധുര പാനീയങ്ങള്‍ ഒഴിവാക്കാം:ശീതളപാനീയങ്ങളും സോഡ അടങ്ങിയ പാനീയങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. ശീതളപാനീയങ്ങളിലും സോഡ അടങ്ങിയ പാനീയങ്ങളിലും പഞ്ചസാരയുടെ അംശം കൂടുതലാണ്. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക.
ആവശ്യത്തിന് ഉറങ്ങുക: ഉറക്കക്കുറവ് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. അത്തരമൊരു സാഹചര്യത്തില്‍, പൂര്‍ണ്ണമായ ഉറക്കം ലഭിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുക.