
ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ (എന്‍ആര്‍എച്ച്എം) ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി മലപ്പുറം ജില്ലയില്‍ ജോലിയവസരം. മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എംഎല്‍എസ്പി), ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങി വിവിധ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായവര്‍ മാര്‍ച്ച് 26ന് മുന്‍പായി അപേക്ഷിക്കണം.
മലപ്പുറം ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ ജോലിയവസരം. എംഎല്‍എസ്പി, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ആകെ ഒഴിവുകള്‍ 91.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എംഎല്‍എസ്പി) 90 ഒഴിവ്
ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് 1 ഒഴിവ്
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,500 രൂപമുതല്‍ 30,000 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
40 വയസു
യോഗ്യത
മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ അഥവാ എം എല്‍ എസ് പി തസ്തികയിലേക്ക്, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈഫ്‌സ് കൗണ്‍സിലിന്റെ (KNMC) രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോട് കൂടിയ ബി എസ് സി നഴ്‌സിംഗ് ബിരുദം അല്ലെങ്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്ത ിപരിചയമുള്ള ജി എന്‍ എം യോഗ്യത വേണം. കേരള വാർത്തകൾ
ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP) ബിരുദവും, ആര്‍ സി ഐ രജിസ്‌ട്രേഷനും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും.വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2026 മാര്‍ച്ച് 1 അടിസ്ഥാനമാക്കി കണക്കാക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര്‍ www.arogyakeralam.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്നതിന്, വെബ്‌സൈറ്റില്‍ ‘Recruitment / Career / Advertising Menu’ എന്ന ഭാഗത്ത് നിന്ന് അതത് തസ്തികയുടെ വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് വായിക്കുക. തുടര്‍ന്ന്, ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക് വഴി (ഗൂഗിള്‍ ഫോം) ആവശ്യമായ വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്യണം. അവസാന തീയതി മാര്‍ച്ച് 26.



