video
play-sharp-fill

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ കേസ്; അഭിഭാഷകൻ ലെനിനും അഖില്‍ സജീവുമാണ് തട്ടിപ്പിന് പിന്നില്ലെന്ന് പൊലീസ്

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ കേസ്; അഭിഭാഷകൻ ലെനിനും അഖില്‍ സജീവുമാണ് തട്ടിപ്പിന് പിന്നില്ലെന്ന് പൊലീസ്

Spread the love

തിരുവനന്തപുരം: കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനും അഖില്‍ സജീവുമാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നിലെന്ന നിഗമനത്തില്‍ അന്വേഷണ സംഘം.

ഇന്നലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ തട്ടിപ്പില്‍ ബാസിതിനും പങ്കുണ്ടെന്ന സംശയമാണ് പൊലീസിന്. ബാസിതിന്റ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി.

ആദ്യം മൊഴി നല്‍കിയപ്പോള്‍ ഹരിദാസിനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നായിരുന്നു ബാസിത് പറഞ്ഞത്.
അഖില്‍ മാത്യുവിനെതിരായ ആരോപണത്തില്‍ ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തില്‍ സംഭവത്തില്‍ ആള്‍മാറാട്ടം നടന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. നിയമനത്തിന് കോഴ നല്‍കിയ കേസില്‍ ഇടനിലക്കാരൻ അഖില്‍ സജീവ് കോഴിക്കോട് കുന്ദമംഗലത്തും തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.

തട്ടിപ്പിന് കൂട്ട് നിന്നത് നിയമന കോഴക്കേസിലെ കൂട്ടാളിയായ അഡ്വ. ലെനിൻ രാജാണെന്ന് പരാതിക്കാര്‍ ആരോപിച്ചത്. പത്തിലേറെ പേര്‍ക്കാണ് ഒരു ലക്ഷം രൂപ വരെ നഷ്ടമായതെന്നാണ് വിവരം.