video
play-sharp-fill

ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ച; വീണയുടെ വിശദീകരണത്തില്‍ അടിമുടി അവ്യക്തത;  ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി മന്ത്രി

ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ച; വീണയുടെ വിശദീകരണത്തില്‍ അടിമുടി അവ്യക്തത; ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി മന്ത്രി

Spread the love

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിയതില്‍ വീണ ജോർജിന്‍റെ വിശദീകരണത്തില്‍ അടിമുടി അവ്യക്തത.

19ന് ഉച്ചക്ക് ഇ -മെയില്‍ അയച്ചെന്നാണ് ആരോഗ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം. എന്നാല്‍, 18ന് അയച്ച കത്തായിരുന്നു ഇന്നലെ ഡൽഹിയില്‍ മന്ത്രി പുറത്തുവിട്ടത്. അനുമതിയിലെ ദുരൂഹതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളെ പഴിച്ച്‌ ഒഴിഞ്ഞുമാറുകയായിരുന്നു ആരോഗ്യമന്ത്രി.

ക്യൂബൻ പ്രതിനിധി സംഘത്തെ കാണുന്നതിനെക്കുറിച്ചല്ല, കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ആശമാരുടെ പ്രശ്നത്തെക്കുറിച്ചുമാണ് ഡൽഹിയിലേയ്ക്ക് പുറപ്പെടും മുൻപ് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞത്. ആശമാരുടെ നിരാഹാര സമരദിവസത്തെ ഡൽഹി യാത്രയും അതിനു മുൻപുള്ള ഈ പ്രതികരണവും പ്രശ്ന പരിഹാരത്തിനുള്ള യാത്രയെന്ന പ്രതീതയുണ്ടാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് അനുമതിയുണ്ടോയെന്ന് ഡൽഹിയില്‍ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മുതല്‍ ഉരുണ്ടുകളി തുടങ്ങി.
ആശ പ്രശ്നം ചര്‍ച്ച ചെയ്യുകയല്ല, ക്യൂബൻ സംഘത്തെ കാണുകയാണ് ഡൽഹി യാത്രയുടെ പ്രധാന ഉദ്ദേശ്യമെന്ന വിവരം പുറത്തുവന്നതോടെ സമരക്കാര്‍ മന്ത്രിക്കെതിരെ തിരിഞ്ഞു. ഇതോടെ മുൻകൂറായി അനുമതി തേടിയെന്ന് വരുത്താൻ 18ന് പ്രൈവറ്റ് സെക്രട്ടറി തയ്യാറാക്കിയ കത്ത് പുറത്തുവിട്ടു.

ബുധനാഴ്ച റസിഡന്‍റ്സ് കമ്മീഷണര്‍ നല്‍കിയ കത്തും ഒപ്പം പുറത്തുവന്നു. എന്നാല്‍, കിട്ടിയത് റസിഡന്‍റ് കമ്മീഷണറുടെ കത്ത് മാത്രമെന്ന് നദ്ദയുടെ ഓഫീസ് പറഞ്ഞതോടെ വിവാദം കനത്തു.