വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ​വൈകിയ സംഭവം; സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനപ്പെട്ടതാണ് ; രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് ഉത്തരവാദിത്തമില്ലെങ്കിൽ പിന്നെ ആർക്കാണ് ഉത്തരവാദിത്തമുള്ളത്- ആരോഗ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗി മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം ഡോക്ടർമാർക്കല്ലെങ്കിൽ പിന്നെ മറ്റാർക്കാണെന്ന് ആരോഗ്യമന്ത്രി ചോദിച്ചു. ഉത്തരവാദപ്പെട്ടവർ ജോലി കൃത്യമായി ചെയ്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഈ സംഭവത്തിൽ കർശനവും കൃത്യവുമായ അ‌ന്വേഷണം നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനപ്പെട്ടതാണ്. അതിൽ ഡോക്ടർമാർക്ക് ഉത്തരവാദിത്തമില്ലെങ്കിൽ പിന്നെ ആർക്കാണ് ഉത്തരവാദിത്തമുള്ളത്? വിദ്യാർഥികൾക്കോ? -മന്ത്രി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാകാലങ്ങളായി തുടർന്ന് വരുന്ന ചില രീതികളിൽ മുന്നോട്ടുപോകാൻ ഒരുകാരണവശാലും സർക്കാർ അനുവദിക്കില്ല. ഈ സംഭവത്തിൽ കർശനമായ, കൃത്യമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുകയും ചെയ്യും. സർക്കാർ വളരെ ശക്തമായി മുന്നോട്ടുപോകും. അതിൽ ഒരു മാറ്റവുമില്ല -മന്ത്രി വ്യക്തമാക്കി.