ദുരിതം മാത്രം ബാക്കി: വിനീതയ്ക്കു വേണ്ടി നമ്മുടെ കൈത്താങ്ങ്
സ്വന്തം ലേഖകൻ
കോട്ടയം: ജീവിതത്തിൽ ദുരിതം മാത്രമാണ് വിനീതയ്ക്ക് എന്നും കൂട്ട്. അടച്ചുറപ്പില്ലാത്ത വീട്ടിൽ, രോഗിയായ ഭർത്താവിനെയും കുഞ്ഞുമക്കളെയും നെഞ്ചോട് ചേർത്തിരിക്കുമ്പോൾ വിനീതയുടെ നെഞ്ച് പൊട്ടുകയാണ്.
ജീവിതത്തോടും രോഗത്തോടും മല്ലടിയ്ക്കുന്ന വിനീതയ്ക്ക് വേണ്ടത് ഒരു ജോലിയാണ്. മുഴുപ്പട്ടിണിയ്ക്കിടയിലും വല്ലപ്പോഴും ജോലി ചെയ്ത് ലഭിക്കുന്ന പണമാണ് വിനീതയുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്.
തീക്കോയി തേവരുപാറയിൽ നടയ്ക്കൽ ഓലിയ്ക്കൽ ബിജു രാമകൃഷ്ണന്റെ ഭാര്യ വിനീത ബിജു (41)ആണ് ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരം തന്റെ ചുമലിലേറ്റ് കഷ്ടപ്പെടുന്നത്. ഭർത്താവ് ബിജു വർഷങ്ങളായി തളർന്ന് കിടപ്പിലാണ്. മകനാകട്ടെ ചുഴലി രോഗബാധിതനുമാണ്.
എങ്ങുമെത്താത്ത വീട് നിർമ്മാണമാണ്, മറ്റൊരു ബാധ്യത. പാതി വഴിയിൽ നിർമ്മാണം നിലച്ചിരിക്കുന്ന വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്.
വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയിലൂടെയാണ് വിനീത കുടുംബം നോക്കുന്നത്.
ഈ വരുമാനം കൊണ്ടു വേണം ബിജുവിന്റെയും മകന്റെയും ചികിത്സയും, മാതാപിതാക്കളുടെയും മക്കളുടെയും ആവശ്യങ്ങളും എല്ലാം നിറവേറ്റാൻ. ജോലിയില്ലാത്ത ദിവസങ്ങളിൽ ഭക്ഷണത്തിനും മരുന്നിനും പോലും ഗതിയില്ലാത്ത അവസ്ഥയാണ്.
ഭർത്താവ് ബിജുവിന്റെ മരുന്നിനും ചികിത്സയ്ക്കും വേണ്ടി മാത്രം പ്രതി മാസം അയ്യായിരത്തിലേറെ രൂപ ഈ കുടുംബത്തിന് കണ്ടെത്തേണ്ടി വരുന്നുണ്ട്.
സുമനസുകളുടെ സഹായത്തിനൊപ്പം, സ്ഥിരമായി ഒരു ജോലിയാണ് വിനീത പ്രതീക്ഷിക്കുന്നത്.
അക്കൗണ്ട് നമ്പർ –
വിനീത ബിജു
എസ്.ബിഐ തീക്കോയി ബ്രാഞ്ച്
അക്കൗണ്ട് നമ്പർ :67343696157
IFS CODE: SBlN 0070341
IFS CODE: SBlN 0070341
9048615440
Third Eye News Live
0