48 മണിക്കൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ 25,000 രൂപ ആനുകൂല്യമായി ലഭിക്കും, കൂടാതെ സൗജന്യ ആരോഗ്യ പരിശോധനയും ; കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പോളിസിയുമായി കേരള ഗ്രാമീണ്‍ ബാങ്ക്

Spread the love

സ്വന്തം ലേഖകൻ

അപകടമോ എന്തെങ്കിലും അസുഖമോ മൂലം ആശുപത്രിയിൽ കിടക്കേണ്ടി വന്നാല്‍ ഇന്നത്തെ കാലത്ത് സാമ്പത്തിക നഷ്ടം താങ്ങാവുന്നതിലും അപ്പുറമാണ്. ഏതെങ്കിലും ഹെൽത്ത് പോളിസിഎടുക്കാം എന്ന് വച്ചാല്‍ പ്രീമിയം തുക കൈയ്യില്‍ ഒതുങ്ങുകയുമില്ല. എന്നാല്‍, ഇടപാടുകാർക്കായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പോളിസിയാണ് കേരള ഗ്രാമീണ്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

ഉപഭോക്താക്കള്‍ക്കായി രണ്ടു പോളിസി ലഭ്യമാക്കിയിട്ടുണ്ട്. ഒരു എക്സ്‌ക്ലൂസീവ് റിക്കവറി റിലീഫ് ബെനിഫിറ്റും ഗ്രൂപ്പ് ഗാര്‍ഡുമാണ് പദ്ധതികള്‍. ബജാജ് അലിയന്‍സ് ജിഐസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പോളിസികളുടെ സവിശേഷതകള്‍ അറിയാം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിക്കവറി റിലീഫ് പോളിസി

∙18 മുതല്‍ 65 വയസ്സ് വരെയാണ് പോളിസിയില്‍ ചേരാനുള്ള പ്രായം

∙കുറഞ്ഞത് 48 മണിക്കൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ 25,000 രൂപയാണ് ആനുകൂല്യമായി ലഭിക്കുക. ഇത് ഒരു പോളിസി വര്‍ഷത്തില്‍ 5 തവണ ലഭിക്കും. അതായത്, 1.25 ലക്ഷം രൂപയാണ് പോളിസി വര്‍ഷത്തില്‍ ലഭിക്കുക. ഇതില്‍ 10,000 രൂപ, 15,000 രൂപ, 20,000 രൂപ എന്നിങ്ങനെ ആനുകൂല്യങ്ങളുള്ള ഓപ്ഷനുകളും ലഭ്യമാണ്.

∙10,000 രൂപയ്ക്ക് ജി.എസ്.ടി കൂടാതെ 761 രൂപയാണ് പ്രീമിയം വരുന്നെങ്കില്‍ 25,000 രൂപയ്ക്ക് ഇത്1903 രൂപയാണ്

∙സൗജന്യ ആരോഗ്യ പരിശോധനയും പോളിസിയില്‍ ലഭ്യമാണ്. പ്രതിവര്‍ഷം 1,500 രൂപയുടെ സൗജന്യ പരിശോധനയാണ് ലഭിക്കുക

∙എല്ലാ കേരള ഗ്രാമീണ്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കും പോളിസിയില്‍ ചേരാം

∙സാധുവായ അക്കൗണ്ടോ ലോണ്‍ ബന്ധമോ ഉള്ള നിലവിലുള്ള ഉപഭോക്താക്കൾക്കും പോളിസി എടുക്കാം

കേരള ഗ്രാമീണ്‍ ബാങ്കില്‍ സേവിങ്സ് അക്കൗണ്ട് തുറക്കുകയോ വായ്പ നേടുകയോ ചെയ്യുന്ന പുതിയ ഉപഭോക്താക്കും ഈ പോളിസിയില്‍ ചേരാവുന്നതാണ്.

ഗ്രൂപ്പ്‌  ഗാര്‍ഡ് പോളിസി

∙18 മുതല്‍ 65 വയസ് വരെയാണ് പോളിസിയില്‍ ചേരാനുള്ള പ്രായം

∙ബാങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ക്കും ഇല്ലാത്തവർക്ക് അക്കൗണ്ട് തുറന്നും പോളിസിയില്‍ ചേരാവുന്നതാണ്

∙അപകട മരണം, സ്ഥിരമായ സമ്പൂര്‍ണ വൈകല്യം, സ്ഥിരമായ ഭാഗിക വൈകല്യം എന്നിവയ്ക്ക് ആനുകൂല്യം ലഭിക്കും

∙അഞ്ച് ലക്ഷത്തിന്  ജി.എസ്.ടി കൂടാതെ 109 രൂപയാണ് പ്രീമിയം തുക. 10 ലക്ഷത്തിന് 217 രൂപയും 15 ലക്ഷത്തിന് 326 രൂപയുമാകും.