കാറിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ കാൽതെന്നി വീണു ; അതേ വണ്ടി കയറി ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ : വീടിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയതിനു പിന്നാലെ കാല്‍തെന്നി അതേ കാറിനടിയിലേക്ക് വീണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു. ആലപ്പുഴ ചേപ്പാട് മുട്ടം വലിയകുഴി നെടുന്തറയില്‍ ശ്രീലാല്‍ (50) ആണ് മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്ര കഴിഞ്ഞ് ശ്രീലാല്‍ കാറില്‍ വീടിനു മുന്നില്‍ വന്നിറങ്ങുകയായിരുന്നു. പുറത്തിറങ്ങി വാതിലടച്ച ഉടന്‍ ശ്രീലാല്‍ കാല്‍ വഴുതി കാറിനടിയില്‍ വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.