video
play-sharp-fill

ആലപ്പുഴയിൽ  മദ്യലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ വീഴ്ചവരുത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു ;ചില ബൂത്തുകളിൽ പോളിയോ മരുന്ന് എത്തിക്കുന്നതിൽ ഇയാൾ വീഴ്ച വരുത്തിയതായാണ് പരാതി

ആലപ്പുഴയിൽ മദ്യലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ വീഴ്ചവരുത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു ;ചില ബൂത്തുകളിൽ പോളിയോ മരുന്ന് എത്തിക്കുന്നതിൽ ഇയാൾ വീഴ്ച വരുത്തിയതായാണ് പരാതി

Spread the love

സ്വന്തം ലേഖിക
ആലപ്പുഴ: മദ്യലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ വീഴ്ചവരുത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആലപ്പുഴ ആര്യാട് കുന്നുങ്കൽവീട് സുമൻ ജേക്കബിനെയാണ് (51) നാട്ടുകാരുടെ പരാതിയെത്തുടർന്ന് എസ്ഐ ടോൾസൺ പി.തോമസ് ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെ അറസ്റ്റു ചെയ്തത്.

മെഡിക്കൽ ഓഫിസർ ജില്ലാ മെഡിക്കൽ ഓഫിസർക്കു രേഖാമൂലം റിപ്പോർട്ടും നൽകി. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 6 ബൂത്തുകളിൽ പോളിയോ മരുന്നും ശീതീകരണ ബോക്സും എത്തിക്കുകയായിരുന്നു സുമൻ ജേക്കബിന്റെ ജോലി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ബൂത്തുകളിൽ പോളിയോ മരുന്ന് എത്തിക്കുന്നതിൽ ഇയാൾ വീഴ്ച വരുത്തി.
ഈ ബൂത്തുകളിൽ കുട്ടികളും മാതാപിതാക്കളും ഏറെനേരം കാത്തിരിക്കേണ്ടിവന്നു. ഇതെത്തുടർന്ന്, മെഡിക്കൽ ഓഫിസർ ഡോ.ഷിബു സുകുമാരനും ജീവനക്കാരും ചേർന്നു പോളിയോ മരുന്ന് ഇവിടങ്ങളിൽ എത്തിക്കുകയായിരുന്നു. സുമൻ ജേക്കബിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.