
ആരാണ് ചെറുപ്പമാകാൻ ആഗ്രഹിക്കാത്തത്?
മുഖം കണ്ടാൽ ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. ഇക്കാലത്ത് ഭൂരിപക്ഷം പേരും വിപണികളിൽ കിട്ടുന്ന ക്രീമുകളുടെ പുറകെയാണ്.എന്നാൽ ഒട്ടുമിക്ക ആളുകളും മറക്കുന്ന കാര്യമാണ് ഭക്ഷണ ക്രമീകരണം.നമ്മൾ കഴിക്കുന്ന ആഹാരങ്ങളാണ് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതെന്നു മനസിലാക്കാൻ വൈകുന്നവരാണ് ഓരോരുത്തരും
നാം പലരിലും മുഖം ചുളുങ്ങിയതായും, തൂങ്ങുന്നതായുമൊക്കെ കാണപ്പെടാറുണ്ട്. എന്നാൽ എന്താണ് ഇതിന്റെ പുറകിലെ കാരണാമെന്നു ചിന്തിച്ചിട്ടുണ്ടോ? ഇതിനെയെല്ലാം നേരിടാൻ കോളാജൻ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. എന്നാൽ എന്താണ് കോളാജന്നെന്നും കോളാജൻ അടങ്ങിയ ഭക്ഷണമെന്നും കേട്ടിട്ടുണ്ടോ? ശരീരത്തിലെ തന്നെ ഏറ്റവും വലിയ പ്രോട്ടീൻ ഘടകമാണ് കോളാജൻ. ശരീരത്തിലെ പ്രോട്ടീനിന്റെ ഏകദേശം 30% ഇത് ഉൾകൊള്ളുന്നു. നമ്മുടെ പേശികൾ, അസ്ഥികൾ, ചർമം, ലിഗംമെന്റുകൾ മറ്റ് ബന്ധിത കലകൾ എന്നിവയുടെ പ്രാഥമിക നിർമാണ വസ്തുവാണ് കോളാജൻ. ഇനി എന്തൊക്കെയാണ് കോളാജൻ അടങ്ങിയ ഭക്ഷണങ്ങൾ എന്ന് നോക്കാം. മത്സ്യം,ചിക്കൻ, പാൽ,പാൽ ഉൽപാദനങ്ങൾ, നെല്ലിക്ക,എന്നിവയെല്ലാം ഈ ഗണത്തിൽ വരുന്നതാണ്.. നമ്മൾ കഴിക്കുന്ന മത്സ്യങ്ങളിൽ അതായത് കടൽ മത്സ്യങ്ങളിലും, ശുദ്ധജലമത്സ്യങ്ങളിലും കോളാജൻ ഉത്പാദനം കൂട്ടുന്ന അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം എല്ലാവരുടെയും പ്രിയ ഭക്ഷണമായ കോഴിയിറച്ചിയും ഇത് അടങ്ങിയിട്ടുണ്ട്.നമ്മുടെ ശരീരത്തിൽ കോളാജൻ അടങ്ങിയിരിക്കുന്ന മറ്റു ഭക്ഷണങ്ങളാണ് പാൽ, തൈര്, പനീർ, നെ യ്. ഇവയിൽ അടങ്ങിയിരിക്കുന്ന ധാ തുവായ സിൻക് കോളാജൻ ഉൽപാദനത്തിൽ സ്വാധീനിക്കുന്നു. അതോടൊപ്പം പലർക്കും കഴിക്കാൻ ഇഷ്ടമല്ലാത്ത ഒന്നാണ് നെല്ലിക്ക. എന്നാൽ നെല്ലിക്കയിൽ ഏറെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.നമ്മുടെ ശരീരത്തിലെ ദഹന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒന്നാണിത്. വൈറ്റമിൻ സിയുടെ മികച്ച സ്രോതസായ നെല്ലിക്ക മികച്ച ആന്റി ഓക്സിഡന്റായും പ്രവർത്തിക്കുന്നു. ആരോഗ്യമുള്ള ചർമം നൽകുന്നതിന് വൈറ്റമിൻ സി ഏറെ സഹായിക്കുന്നുണ്ട്.
നമ്മുടെ ചർമ്മത്തിലെ ദൃഢതയും,ചുറുചുറുപ്പും നിലനിർത്തി നമ്മെ ഏറെ ചെറുപ്പമാക്കി മാറ്റാൻ സഹായിക്കുന്ന ഒന്നാണിത്. സൗന്ദര്യം നിലനിർത്തുന്നതിനായി നമുക്കിനി ഇതുപോലുള്ള ആഹാര പദാർത്ഥങ്ങൾ കഴിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
