
തിരുവനന്തപുരം: രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളേജുകളിലേക്ക് റഫർ ചെയ്യാൻ പാടില്ലെന്നും അതാത് തലങ്ങളില്‍ നല്‍കേണ്ട ചികിത്സകള്‍ ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ ലഭ്യമാക്കണമെന്നും, രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തിയ ശേഷം മാത്രമേ മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ പാടുള്ളൂവെന്നും നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ്.
മതിയായ സൗകര്യമോ ഡോക്ടർമാരോ ഇല്ലെങ്കില്‍ മാത്രമേ മെഡിക്കല്‍ കോളേജുകളിലേക്ക് കൊണ്ടുവരാൻ പാടുള്ളൂവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മെഡിക്കല്‍ കോളേജുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിർദേശം നൽകിയത് എന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
ഓരോ ആശുപത്രിയുടെയും റഫറല്‍ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ്. സൗകര്യങ്ങള്‍ പൂർണ്ണമായി വിനിയോഗിച്ചു കൊണ്ട് എല്ലാ ആശുപത്രികളും മെഡിക്കല്‍ കോളേജുകളിലെ തിരക്ക് കുറയ്ക്കാൻ സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


